മലയാള സിനിമ മേഖലയിലെ ഇപ്പോൾ രൂക്ഷമായ ഒരു പ്രശ്നം തന്നെയാണ് ലഹരി മരുന്നിന്റെ ഉപയോഗം, കഴിഞ്ഞ ദിവസം ഇതിന്റെ ഉപയോഗം കാരണം തന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്നു നടൻ ടിനി ടോം പറഞ്ഞിരുന്നു, എന്നാൽ ടിനിയുടെ ഈ പ്രസ്താവനക്കെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
ധ്യാൻ പറയുന്നതിങ്ങനെ, ആരും ലഹരി മരുന്നുകൾ ആരുയടെയും വായിൽ തള്ളി കയറ്റി വെക്കുകയല്ലല്ലോ , അതവൻ തന്നെയല്ലേ ഉപയോഗിക്കുന്നത്, ഒരുത്തൻ നശിക്കണമെന്നു വിചാരിച്ചാൽ അവൻ നശിക്കും, അല്ലാതെ ആരും നീ നശിക്കു എന്ന് പറഞ്ഞു വായിൽ ലഹരി മരുന്ന് തള്ളിക്കയറ്റുന്നില്ലല്ലോ, അത് മകനെ ബോധ്യപ്പെടുത്തുക, അതൊരു മോശ൦ പ്രവൃത്തിയാണെങ്കിൽ മകൻ അതുപയോഗിക്കില്ല ധ്യാൻ പറഞ്ഞു.
സിനിമ സെറ്റുകളിൽ ലഹരി മരുന്നിന്റെ ഉപയോഗം ഉണ്ടെങ്കിൽ അത് തീർച്ചയായും ഇല്ലാതാക്കണം. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമകളിലെ അച്ചടക്കം നടൻമാർ പാലിക്കാതെ വരുമ്പോൾ ആണ് പ്രൊഡ്യൂസറുമാർ പരാതിയുമായി മുൻപോട്ട് പോകുന്നത്. അതുൾകൊണ്ട് ശ്രീനാഥ് ഭാസിയും, ഷെയ്നും എനീയും മുനോട്ടു പോകുമെന്ന് ആണ് പ്രതീക്ഷ, ധ്യാൻ പറയുന്നു