അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി നാടൊട്ടുക്കും അനുസ്മരണ യോഗങ്ങൾ നടക്കുകയാണ്. ഉമ്മൻചാടിയോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വിടവാങ്ങലിനെത്തിയ ജനസഞ്ചയത്തിലൂടെ നമുക്ക് മനസിലായതുമാണ്. ഇന്നലെ കെപിസിസി ഓഫിസിലും ഉമ്മൻചാണ്ടി അനുശോച്നയോഗം സംഘടിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും മത നേതാക്കളുമൊക്കെ പങ്കെടുത്തു എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പങ്കെടുത്തു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത്. മുതിർന്ന കോൺഗ്രസ് നേത്തെക്കാളുടെ തീരുമാണ് പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത് , ആ ക്ഷനിക്കലും മുഖ്യമന്ത്രി അത് സ്വീകരിച്ച എത്തിയതുമൊക്കെ വലിയ മാതൃകയാണ് രാഷ്ട്രീയകേരളത്തിനു മുന്നിൽ വെക്കുന്നത്. അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിൽ പ്രവർത്തകർ ഉമ്മൻ ചാണ്ടിക്ക് വേണ്ടി മുദ്രാവാക്യം വിളി ക്കുകയും ചെയ്തു .
ചില പ്രവർത്തകർ മുദ്രാവാക്യം വിളി ഏറ്റെടുത്തതോടെ സംസാരിക്കാതെ മുഖ്യമന്ത്രി മൈക്കിന് മുന്നിൽ നിന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾ പ്രവർത്തകരോട് നിശ്ബദരാകാൻ ആവശ്യപ്പെട്ടു. രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. നികത്താനാവാത്ത വിടവ്ബാക്കിയാക്കിയാണ് ഉമ്മൻചാണ്ടി വിട വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞത്. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. തങ്ങൾ ഒന്നിച്ചാണ് നിയമസഭയിൽ എത്തിയതെങ്കിലും തനിക്ക് തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാനായില്ല. എന്നാൽ ഉമ്മൻ ചാണ്ടി ആ ചുമതല ഭംഗിയായി നിറവേറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫിനും നികത്താനാകാത്ത കനത്ത നഷ്ടമാണ് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വാക്കുകൾ അവസാനിപ്പിച്ചത് . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവർ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. സദസിൽ നിന്ന് മുദ്രാവാക്യം വിളിയുയർന്നതോടെ വി ടി ബൽറാം ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ എഴുന്നേറ്റ് നിൽക്കുകയും പ്രവർത്തകരോട് നിശ്ബരാകാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രവർത്തകരോട് നിശബ്ദരാകാൻ വി ഡി സതീശൻ കൈ ഉയർത്തി ആവശ്യപ്പെടുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന എംഎം ഹസൻ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ടുവന്ന് പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ടതോടെയാണ് മുദ്രാവാക്യം വിളി അവസാനിച്ചത്.