ഡെഡിക്കേഷന്റെയും മേക്കോവറുകളുടെയും പുത്തൻ തലങ്ങൾ ആരാധകർക്ക് സമർപ്പിക്കാറുള്ള ഒരു നടൻ ആണ് ചിയാൻ വിക്രം . ചിയാന്റെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് . എന്നാൽ പുതിയ മേക്കോവറിൽ എത്തിയിരിക്കുന്ന താരത്തിന്റെ ലുക്ക് കണ്ടു ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് . പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം എത്തുമ്പോൾ ആണ് കിടിലൻ ലുക്ക് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്നത് . PS 2 വിന്റെ കോയമ്പത്തൂർ പ്രൊമോഷന് പോയപ്പോൾ ഉള്ള ലുക്ക് താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിരുന്നു . ദൽഹി പ്രമോഷന്റെ ചിത്രങ്ങളും ഇപ്പോൾ താരം ഫേസ്ബുക് പേജ് വഴി പങ്കു വെച്ചിരിക്കുകയാണ് . ഫാഷൻ ഇൻഡസ്ട്രിയെ തന്നെ മാറ്റി മറിക്കുന്ന തരത്തിലാണ് ചിയാന്റെ മേക്കോവർ .
പുതിയതായി ഇനി പുറത്തു വരാൻ ഇരിക്കുന്ന മറ്റൊരു വമ്പൻ ഹിറ്റാകും എന്ന പ്രതീക്ഷിക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു . തിരിച്ചറിയാൻ പോലും സാധികാത്ത തരത്തിലുള്ള മേക്കോവർ ആണ് ഈ ചിത്രത്തിന് വേണ്ടി ചിയാൻ സ്വീകരിച്ചിരിക്കുന്നത് . മേക്കിങ് വീഡിയോ പുറത്തു വന്നതോടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷ ഏറെ വർധിച്ചിരിക്കുകയാണ് .
പാർവതി തിരുവോത്ത് സുപ്രദാന വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത് . സ്റ്റുഡിയോ ഗ്രീനും നീളം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ . ഇ ജ്ഞാനവേൽ രാജയാണ് . പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ ജി എഫിൽ ( കോളാർ ഗാർഡ് ഫീൽഡിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് .