വിക്കറ്റിന് പിന്നിലെ വേഗമേറിയ കൈകൾ , ബൗണ്ടറി കടക്കുന്ന ഹെലികോപ്റ്റർ ഷോട്ടുകൾ , ഗ്രൗണ്ടിലെ ക്യാപ്റ്റിൻ കൂൾ, ടീമംഗങ്ങളുടെ മഹി ഭായി, യുവതാരങ്ങളുടെ സൂപ്പർ ഹീറോ , ആരാധകരുടെ മാത്രമല്ല ഒരു ജനതയുടെ തന്നെ നമ്മ വീട്ടു പയയന്, അങ്ങനെ പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങൾ ആണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിക്കുള്ളത്. പക്ഷെ ധോണിക്കുള്ളിലെ കലാകാരനെ എല്ലാവര്ക്കും അറിയില്ലായിരിക്കും. ധോനിക്കുള്ളിലെ കലാകാരന്റെ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് മോഹിത് ശർമ്മ.ധോണിയുടെ നാൽപ്പത്തി രണ്ടാം ജന്മദിനത്തിനോടനുബന്ധിച്ചാണ് മോഹിത് ശർമ്മ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു വെച്ചത്.

പഴയൊരു ഹിന്ദി സിനിമാ ഗാനം ആലപിക്കുന്ന ദിനിയെ ആണ് നമ്മൾ വിഡിയോയിൽ കാണുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ മോഹിത് ശർമ്മ ഉണ്ടായിരുന്നപ്പോൾ ഷൂട്ട് ചെയ്ത വീഡിയോ ആണിതെന്നാണ് മനസിലാക്കുന്നത്. എന്തായാലു വീഡിയോ ഇപ്പോ കരിക്കാട് പ്രേമികളുടെ ശ്രെദ്ധിയാകര്ഷിക്കുകയാണ് പ്രത്യേകിച്ച് മഹി ആരാധകരുടെ. ധോണിയെ വസായനോളം പുകഴ്ത്തിക്കൊമ്ണ്ടാണ് ആരാധകരുടെ കമന്റുകൾ. ഇത് വരെ രണ്ടു മില്യൺ വ്യൂവേഴ്സ് ആണ് വീഡിയോക്ക് ഉള്ളത്.