ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.
‘പ്രേക്ഷകര്‍ എപ്പോഴും ക്ലാസ്സ് സിനിമകള്‍ മാത്രമല്ല കാണുന്നത്. ഡ്രാമ ഫിലിമും റൊമാന്‍സും എല്ലാം കാണുന്നുണ്ട്. പ്രേക്ഷകര്‍ക്ക് വേണ്ടത് ഒരുമിച്ച് വന്ന് കാണാന്‍ കഴിയുന്ന സിനിമകളാണ്.അവര്‍ക്ക് സിനിമയുടെ ബഡ്ജറ്റ് ഒന്നും വിഷയമല്ല. അവര്‍ക്ക് മാസ് സിനിമകളാണ് വേണ്ടതെന്ന് നമ്മള്‍ പറയുമ്പോഴും അവര്‍ക്ക് അത്തരം സിനിമകള്‍ മാത്രമല്ല വേണ്ടത്.
നമ്മളാണ് മാസ് സിനിമകള്‍ അവര്‍ക്ക് നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടത് എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ ഒരു സിനിമയാണ്. ‘രോമാഞ്ച’വും ‘ജയ ജയ ജയ ജയഹേ’യും ‘ന്നാ താന്‍ കേസ് കൊട്’ സിനിമകളൊക്കെ ചെറിയ ബഡ്ജറ്റില്‍ ചെയ്തതാണ്. അതൊന്നും വലിയ ബഡ്ജറ്റ് സിനിമകളല്ല.മമ്മൂക്ക ചെയ്യുന്നത് അത്തരം സിനിമകളാണ്. അദ്ദേഹം വ്യത്യസ്ഥമായ ഉള്ളടക്കമുള്ള സിനിമകളില്‍ അഭിനയിച്ച ശേഷം തന്റെ താരമൂല്യം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരികയാണ്.
മമ്മൂക്ക ‘റോഷാക്ക്’ പോലെയുള്ള മിസ്റ്ററി ത്രില്ലര്‍ സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതുതായി അനൗണ്‍സ് ചെയ്ത ‘ബ്രഹ്മയുഗം’ ഒരു ഹൊറര്‍ സിനിമയാണ്.മമ്മൂക്കയെ പോലെയുള്ള ഒരു നടന്‍ അത്തരം സിനിമ ചെയ്യുമ്പോള്‍ ആളുകള്‍ തിയേറ്ററിലെത്തുന്നു. നമ്മുടെ സ്റ്റാര്‍സും ആക്‌റ്റേഴ്‌സും ഇപ്പോള്‍ മാസ് സിനിമകള്‍ അല്ലാത്തവയും ചെയ്യാന്‍ തയ്യാറാകുന്നുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു. മമ്മൂട്ടി [പ്രധാന വേഷത്തിലെത്തിയ കാതൽ ദി കോർ എന്ന സിനിമയെ പ്പറ്റി ബേസിൽ നേരത്തെ പങ്കു വെച്ച അഭിപ്രായവും ശ്രദ്ധ നേടിയിരുന്നു. വളരെ റെലവന്റും സീരിയസ്സും സെൻസിറ്റീവുമായ വിഷയത്തെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ടെന്നും അഭിനേതാക്കാളായ മമ്മൂട്ടിയും ജ്യോതികയുമടക്കം ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയും തിരക്കഥാകൃത്തുക്കളായ പോൾസൺ സ്ക്കറിയയും ആദർശ് സുകുമാരനും മറ്റ് അണിയറ പ്രവർത്തകരുമെല്ലാം കയ്യടി അർഹിക്കുന്നുണ്ടെന്നും ബേസിൽ ജോസഫ് പറഞ്ഞു. കാതലിന്റെ തിയറ്റർ റെസ്പോൺസ് എടുക്കാനെത്തിയ യുട്യൂബ് ചാനലുകളോടായിരുന്നു ബേസിലിന്റെ പ്രതികരണം. ഫലിമി ആണ് ബേസിലിന്റേതായി ഒടുവിൽ എത്തിയ സിനിമ. മധുരം ജീവാമൃത ബിന്ദു, കപ്പ്, അജയന്റെ രണ്ടാം മോഷണം, എന്നിവയാണ് ബസിലിന്റേതായി റിലീസിനൊരുങ്ങുന്നു സിനിമകൾ.
ഗുരുവായുർ അംബാല നടയിൽ, നിനക്കുഴി, വാഴ , വർഷങ്ങൾക്ക് ശേഷം എന്നിവയാണ് ബസിലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമകൽ. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. . പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പലനടയില്‍’.മെയ്യില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടകള്‍. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്ത് വിട്ടടില്ല. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.