പല സെലിബ്രറ്റികളും തങ്ങളുടെ ബോഡി ഷെയിമിങ്നെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട് .ഇപ്പോളിതാ സീരിയൽ നടി രശ്മി സോമനും ഇതേ വിഷയത്തിൽ തന്റെ നിലപട് അറിയിച്ചു കൊണ്ട് വന്നിരിക്കുകയാണ് .അടുത്തിടെ തന്റെ സുഹൃത്തിൽ നിന്നും നേരിടേണ്ടി വന്ന മോശമായ അനുഭവം  മുൻനിർത്തികൊണ്ടാണ് രശ്മി തുറന്നു പറയുന്നത് .ഓരോരുത്തരും സ്വന്തമായി സ്നേഹിക്കണം എന്നാണ് തൻറെ യു ടുബ് ചാനലിൽ പങ്കുവെച്ച പുതിയ വ്ലോഗിലൂടെ രശ്മി പറയുന്നത് .കൂടാതെ ബോഡി ഷെയിമിങിലോടെ എങ്ങെനെ പ്രതികരിക്കണം എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം .സ്റ്റോപ്പ് ബോഡി ഷയിമിങ് എന്ന്പറഞ്ഞട്ടു കാര്യം ഇല്ല .കാരണം അത് ചെയുന്നവർ ഒരിക്കലും നിർത്താൻ പോകുന്നില്ല .

എന്റെ മനസുകൊണ്ടാണ് പറയുന്നത് .ഒരുപാടു കാലങ്ങൾകൊണ്ട് എല്ലാവരോടും എന്റെ മനസിൽ തോന്നിയ കാര്യങ്ങൾ പറയണം എന്ന് .അതുകൊണ്ടണ് ഇപ്പോൾ സംസാരിക്കാൻ യെത്തിയത്  .ബോഡി ഷെയിമിങ് ഞാൻ മാത്രമല്ല നിരവധിപേർ അഭിമുഖികരിക്കുന്ന കാര്യമാണ് .ഇപ്പോൾ ജനിക്കുന്ന കുട്ടികൾ മുതൽ മരിക്കാൻ കിടക്കുന്ന ആളുകൾ വരെ ബോഡി ഷെയിമിങ് ചെയ്യുന്നവർ ഉണ്ടാകും ഇതൊരു നെഗറ്റീവ് കാര്യമാണ് .എന്നാലും എന്നെ സംബന്ധിച്ചോളം എന്റെ തടി വലിയ ഒരു പ്രശനം ആണ് .എന്റെ തടി കൂടി എന്ന് പറയുന്നതു ഞാൻ ദിവസവും പത്തു ദിവസമെങ്കിലും കേട്ട് മടുക്കുന്ന പ്രെശ്നം ആണ് .അങ്ങനെ ഒരു തവണ പറഞ്ഞു പോകുന്ന ആളിനെ ഞാൻ പിന്നീട് മൈൻഡ് ചെയ്യാറില്ല .ചില ആളുകൾ പറയും മുടി പോയല്ലോ എന്ന് .പോകും മനുഷ്യർ ആയാൽ എന്നും ഒരുപോലെ ആകണം എന്നില്ലല്ലോ .

ബോഡിയിലുണ്ടവുന്ന കുറ്റങ്ങൾ കൂടുതലും പേര് പറഞ്ഞു കൊണ്ട് നടക്കും എന്നാൽ ഇത് പറയുമ്പോൾ ഒരു സാധരണ വെക്തി ആണെങ്കിൽ അവരുടെ കോൺഫിഡൻസ് പോകും .എനിക്ക് ജീവിതത്തിൽ ബോഡി ഷെയിമിങ്ങിനു ഒരു മോശ അനുഭവം ഉണ്ടായിട്ടുണ്ട് .എന്റെ സുഹൃത്തു. സുഹൃത്തു എന്ന് പറയാൻ പറ്റുമോ എന്നറിയില്ല .അങ്ങനെ എന്റെ മുന്നിൽ നടിച്ച ആൾ മോട്ടിവേറ്റ്‌ ചെയ്യാൻ പലതവണ വിളിക്കുമായിരുന്നു .എന്നെ ഇങ്ങനെ പറയാൻ വിളിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നാൽ അയാൾ കുറച്ചു ആളുകൾ ഉള്ള സമയത്തു എന്റെ തടിയെ കുറിച്ചാണ് പറഞ്ഞത് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല .കേട്ട് നിന്നവർ മാന്യന്മാർ ആയതു കൊണ്ട് കുഴപ്പം ഇല്ലായിരുന്നു അയാൾക്ക്‌ ഞാൻ തിരിച്ചു മറുപടി കൊടുക്കാൻ പോയില്ല കാരണം മറുപടി പറഞ്ഞത്‌ ഞാനും ആയാളും തമ്മിൽ എന്ത് വെത്യാസം ,