സിനിമാപ്രേമികൾ വലിയ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് അതേ പേരിൽ സംവിധായകൻ ബ്ലെസി സിനിമയാക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായെത്തുന്ന ആടുജീവിതം സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന പ്രോജക്ടാണ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
ഒപ്പം നജീബായുള്ള പൃഥ്വിരാജിന്റെ പരകായ പ്രവേശനവും. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ എക്സിലെ പോസ്റ്റ് . ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപംഖേർ .  ആടുജീവിതത്തിന് ആശംസ അറിയിക്കുകയും ചെയ്തു. ഒപ്പം ആടുജീവിതത്തിൽ ഭാ​ഗമാകാൻ സാധിക്കാത്തതിൽ അസൂയ ഉണ്ടെന്നും തമാശരൂപേണ അനുപംഖേർ  പറഞ്ഞു. “

പ്രിയ ബ്ലെസി സർ മലയാളം ക്ലാസിക് ആയ  പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായി കരുതുകയാണ്. ഇപ്പോൾ വരാനിരിക്കുന്ന നിങ്ങളുടെ ആടുജീവിതം എന്ന  ചിത്രത്തിന്റെ ടീസർ കണ്ടു. നിങ്ങൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്.  ഈ പ്രോജക്റ്റിന്റെ ഭാഗമല്ലാത്തതിൽ എനിക്ക്  അൽപ്പം അസൂയയുണ്ട്. നിങ്ങൾക്കും ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ”, എന്നാണ് അനുപം ഖേർ കുറിച്ചത്.  അനുപംഖേറിന്റെ പോസ്റ്റ്  ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ബ്ലെസി മറുപടിയുമായി എത്തുകയും ചെയ്തു. “അനുപം ഖേർ ജി, നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി. നിങ്ങളെപ്പോലുള്ള മുതിർന്ന, അനുഭവ സമ്പത്തുള്ള ഒരു നടന്റെ അഭിനന്ദനം തീർച്ചയായും ആടുജീവിതം എന്ന ചിത്രത്തിന് വളരെയധികം ഫലപ്രതമായിരിക്കും. അതിജീവനത്തിന്റെ ഈ കഥ നിങ്ങളെയും പ്രേക്ഷകരുടെയും ഹൃദയത്തെ സ്പർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുകയാണ്”, എന്നാണ് ബ്ലെസി കുറിച്ചത്.  അതേസമയം, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ആടുജീവിതം തിയറ്ററില്‍ എത്തുകയാണ്. 2024 ഏപ്രില്‍ 10നാണ് റിലീസ്. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. അമല പോളും ചിത്രത്തില്‍ പ്രധാന വഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഓരോ പുത്തൻ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പൃഥ്വിരാജിന്റ ശരീരഭാരം കുറച്ച ലുക്കും, ഷൂട്ടിങ് സെറ്റിലെ ലീക്കായ ചില സ്റ്റില്ലുകളും ട്രെയിലർ കട്ടുമൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.അടുത്തിടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അടുത്ത വർഷം ഏപ്രിൽ പത്തിന് ആടുജീവിതം  തിയറ്ററുകളിലെത്തും. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് പ്രിത്വിരാജ്ഉം സംവിധായകൻ ബ്ലെസ്സിയും മേക്ക് ആപ്പ് ആര്ടിസ്റ് രഞ്ജിത് അംബാനിയുമൊക്കെ  തുറന്നു പറഞ്ഞിരുന്നു. ആടുജീവിതം തന്നെയെന്ന് തോന്നിപോയ കാലമായിരുന്നു അതെന്ന് ആണ് ഒരു മാധ്യമത്തിന് നൽകിയ  ആഭിമുഖത്തിൽ  ബ്ലെസ്സി  പറഞ്ഞത്. മലയാളത്തിൽ നിന്നും പാൻ ഇന്ത്യൻ സിനിമയായി ആടുജീവിതം മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജിന് പുറമെ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.