മലയാളസിനിമ മേഖലിയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന സംവിധായകൻ ആണ് ശാന്തിവിള ദിനേശ്, ഇപ്പോൾ ആന്റണി പെരുമ്പാവൂരിന് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, മലയാള സിനിമയിലെ ഒരു വലിയ കൂട്ടുകെട്ട് തന്നെയാണ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട്, ഇവരെ വിമർശിച്ചു മുൻപും സംവിധായകൻ രംഗത്തു എത്തിയിട്ടുണ്ട്. ഇപ്പോൾ സംവിധായകൻ പറയുന്നത് തന്റെ മകനോട് താൻ എം ബി എ എടുക്കേണ്ട പകരം ആന്റിണിയെ കണ്ടു പഠിക്ക് എന്നാണ്.

ഞാൻ ഏതു കാര്യത്തിലും തെറ്റും, ശരിയും തുറന്ന് പറയുന്ന ആളാണ്, അതുകൊണ്ടു തന്നെ ആന്റണി പെരുമ്പാവൂരിന്റെ കാര്യത്തിൽ  അങ്ങനെ തന്നെ പറയും താൻ. ഒരു ജീവിതമേ ഉള്ളൂ, എന്തിനാ അത് നട്ടെലില്ലത് ജീവിക്കുന്നത്. എനികൊരുത്തനെയും പേടിയില്ല അതുകൊണ്ടു തന്നെ ഞാൻ എന്തും തുറന്നു പറയും, ഞാൻ എന്റെ മകനോട് അങ്ങനെ പറയാൻ കാരണം മോഹൻലാലിനെ വിറ്റാണ് ആന്റണി കഴിയുന്നത്.

ഒരിക്കൽ താൻ പറഞ്ഞിട്ടുണ്ട് മോഹൻലിന്റെ വീഴ്ചക്ക് കാരണം ആന്റണി ആണെന്ന്, വാനപ്രസ്ഥത്തിൽ മോഹൻലാൽ ചെയ്യ്ത വേഷം പോലും എന്തെങ്കിലും ചെയ്യ്താൽ ആളുകൾ എന്നും ഓർത്തിരിക്കും അല്ലാതെ മോൺസ്റ്റർ, കേൺസ്റ്റർ എന്ന് പറയുന്ന ചിത്രങ്ങളിൽ അഭിനയിച്ചാൽ ആരും ശ്രെദ്ധിക്കപോലുമില്ല. മമ്മൂട്ടി ഒന്നുവിലെങ്കിൽ ഇടക്ക് ചില വെത്യസ്ത വേഷങ്ങൾ ഒക്കെ ചെയ്യുന്നുണ്ട് എന്നാൽ മോഹൻലാൽ അതുപോലും ചെയ്യുന്നില്ല. അതിനെല്ലാം കാരണം ആന്റണി ആണ്, ശരിക്കും പറഞ്ഞാൽ മോഹൻലാലിനെ വിറ്റഴിക്കുകയാണ് ആന്റണി പെരുമ്പാവൂർ, ശാന്തിവിള ദിനേശ് പറയുന്നു .