കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് പുതിയ ചിത്രം വരാൽ  ഉടൻ റിലീസ് ആകുന്നു. ചിത്രത്തിൽ  നായകനായി എത്തുന്നത് അനൂപ് മേനോൻ, താരത്തിനൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ഒരു തെന്നിന്ത്യൻ താരം ആണ് പ്രകാശ് രാജ്. വരാൽ ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടിയായ ചിത്രം ആണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അനൂപ് മേനോൻ ആണ്. വരാല്‍ ടൈം ആഡ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്.

സണ്ണിവെയിൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നി പ്രമുഖ് താരങ്ങൾ നേർക്ക് നേർ എത്തുന്ന ചിത്രം കൂടിയാണ് വരാൽ. ചിത്രത്തിൽ സണ്ണി വെയിൻ,  സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍,ഹണി റോസ്, ഗൗരി നന്ദ് ,മാല പാർവതി,എന്നിവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ എൻ  എം ബാദുഷയാണ്, സെപ്തംബര്‍ ആദ്യം ചിത്രീകരണം ആരംഭിച്ച വരാലിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു.പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്  ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, മേക്കപ്പ്  സജി കൊരട്ടി, ആര്‍ട്ട്സ ഹസ് ബാല, ചീഫ് അസോ  കെ.ജെ വിനയന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, കെ.ആര്‍ പ്രകാശ്, സ്റ്റില്‍സ്  ഷാലു പെയ്യാട്,പി.ആര്‍.ഒ  പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.