മലയാള ടി വി സ്‌ക്രീൻ രംഗത്തു മികവ് പുലർത്തിയ ഒരു ഷോയാണ് ബിഗ് ബോസ് .ഈ ഷോയുടെ സീസൺ ത്രീയുടെ മത്സരാർഥികളിൽ ഒരാളാണ് അനൂപ് കൃഷ്‌ണൻ .പ്രോഗ്രാമിന്റെ ഫിനാലെയിൽ മോഹൻലാലിൻറെ അരികിൽ നിൽക്കുന്ന ആളായിരിക്കും താനെന്നു അനൂപ് പറയുന്നു .നല്ല ഒരു ഉറച്ച് ലക്ഷ്യത്തോട് കൂടിയാണ് താരം ആ  ഷോയിൽ എത്തിയത് .എന്നാൽ ലോക്ക് ഡൗണ് ടൈം ആയപ്പൊളേക്കും ഷോ നിർത്തി വെക്കുകയായിരുന്നു .പിന്നീട് ലോക്ക് ഡൌൺ പിൻവലിച്ചതിനു ശേഷമാണ് ഷോയുടെ ഫിനാലെ നടത്തിയത് .മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു അനൂപ് അവസാന ഘട്ടം വരെ ഷോയിൽ പിടിച്ചു നിന്ന് .

ഷോയിൽ ഒരു വിജയി ആകാൻ കഴിഞ്ഞില്ലെങ്കിലും നല്ല ജനപ്രീതി താരത്തിന് ലഭിച്ചിരുന്നു .ഇപ്പോൾ അനൂപ് വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ് .നീണ്ട നാളത്തെ പ്രണയത്തിനു ശേഷം അനൂപും ഭാവി വധുഐശ്വര്യയും വിവാഹിതർ ആകാൻ പോകുന്നത് .കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹ നിശ്ച്ചയം നടന്നത് .ഈ വരുന്ന ജനുവരി 23 നാണു രണ്ടുപേരുടെയും വിവാഹം .ഇപ്പോൾ ബിഹൈൻ വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് അനൂപ് തന്റെ പ്രണയിനിയായ ഐശ്വര്യയെ കണ്ടുമുട്ടിയ കഥ വ്യക്തമാക്കിയത് .ഹോസ്പിറ്റലിൽ വെച്ചാണ് അനൂപിനെ ആദ്യമായി ഐശ്വര്യ കണ്ടുമുട്ടിയത് .ബിഗ് ബോസ്സിൽ ആയിരന്നപ്പോൾ പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസുമായിട്ടാണ് പ്രേക്ഷകർക്ക്‌ ഐശ്വര്യയെ സുപരിചിത ആയതു .

ഒരു ഓഡിയോയിലൂടെയാണ് ഇഷ അനൂപിന് പിറന്നാൾ ആശമസ്കൾ അറിയിച്ചത് .അതിനു ശേഷമാണ് തന്റെ ഇഷആയ ഐശ്വര്യയെ കുറിച്ച് അനൂപ് തുറന്നു പറഞ്ഞത് .ഡോക്ടർ ആണെന്നും ഐശ്വര്യ എന്നാണ് പേരെന്നും താൻ ഇഷ എന്നാണ് വിളിക്കുന്നത് എന്നും .താരം രണ്ടായിരത്തി പതിമൂന്നു മുതൽ മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട് .