ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ  നടിയാണ് അനശ്വര രാജന്‍.  ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വേരിയറിന്റെ മകളായിട്ടാരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ്.  തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ അനശ്വര കയ്യടി നേടുകയും  മലയാളികൾക്കു  സുപരിചിതയായ മാറുകയും ചെയ്തു. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ വളരെ മികച്ച കഥാപാത്രങ്ങൾ ചെയ്‌തു .

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആരാധകരുണ്ട്. നേരത്തെ ഷോര്‍ട്ട്‌സ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചതിന് അനശ്വരയ്ക്ക് എതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി സെലിബ്രറ്റികൾ  രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച പുതിയ ചിത്രവും സോഷ്യല്‍ ലോകത്ത് വൈറല്‍ ആവുകയാണ്.

ഷോര്‍ട്ട്‌സും സ്‌ളീവ്‌ലെസ് ടോപ്പും അണിഞ്ഞാണ് പോക്കു വെയിലില്‍ അകലേക്ക് നോക്കിയിരിക്കുന്ന താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് ആരാധകർ നൽകുന്നത്. കൂടാതെ ഇഷ്ടപ്പെട്ട ഗാനമാണെങ്കിൽ നിരബന്ധമായും നൃത്തം ചെയ്യണമെന്ന ക്യാപ്ഷനോടും കൂടി ചിത്രങ്ങൾ പങ്കുവഹിട്ടുണ്ട്.