മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും  അഭിമാനവുമാണ് സുരേഷ് ഗോപി.അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലൂം ആർക്കും കണ്ടില്ല എന്ന് നടിയ്ക്കാൻ പറ്റത്തില്ല. എത്ര ജീവിതങ്ങളും , ജീവനുമാണ് അദ്ദേഹം തിരികെ നൽകിയിരിക്കുന്നത്. അദ്ദേഹത്തെ രാഷ്ട്രീയപരമായി എല്ലവരും വിമർശിക്കാറുണ്ട് എന്നാൽ ആ രാഷ്ട്രീയം വെച്ചാണ് അദ്ദേഹം പലരെയും സഹായിക്കാറുള്ളതും. എന്നാൽ എത്ര വിമർശനം ഉണ്ടായാലും അദ്ദേഹം ഒരു ചെറു പുഞ്ചിരിയോട് ആണ് നേരിടുന്നത്. ഇപ്പോൾ ഏഴു വര്ഷത്തിനു ശേഷമാണ് അദ്ദേഹം അമ്മ സംഘടനയിൽ എത്തുന്നത്. ഉണർവ് എന്ന പരിപാടിക്ക് വേണ്ടിയാണു താരം ‘അമ്മ സംഘടനയിൽ എത്തിയത്. ഏറെ സന്തോഷത്തോടെയാണ് അദ്ദേഹത്തെ അമ്മയിലെ താരങ്ങൾ പൊന്നാട അണിയിച്ചത്.


വേദിയിൽ ഇടവേള ബാബു പറഞ വാക്കുകൾ ആണ് .. അമ്മ സംഘടനയിൽ സഹായം അഭ്യർത്ഥിച്ച് കൊണ്ട് ദിവസേനെ ഒരു പത്ത് കത്തെങ്കിലും വരും. അതിൽ എല്ലാവരും ചോദിക്കുന്നത് സുരേഷ് ഗോപിയുടെ നമ്പർ ഒന്ന് തരുമോ എന്നാണ്. അതെ ഓരോ മലയാളിയുടെയും ഒരു വിശ്വാസമാണ്.ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. അതുപോലെ ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആണ് ഇന്ന് സ്ഫടികം ജോർജ് ചേട്ടൻ ജീവിച്ചിരിക്കാൻ പ്രധാന കാരണം സുരേഷ് ചേട്ടൻ കാരണം ആണ്. അദ്ദേഹത്തിന് കിഡ്‌നി തകരാറിലാണ്, അത് മാറ്റിവെക്കണം, ഭാര്യക്ക് ക്യാൻസറും കാരണം വാടക വീട്ടിൽ ദുരിതത്തിൽ ആയിരുന്ന അദ്ദേഹത്തെ സഹായിക്കാൻ ഞാൻ പല താരങ്ങളുടെയും അടുത്ത് ചെന്നു.