മലയാളിപ്രേക്ഷകർ ഒരുപാടു കാത്തിരുന്ന സിനിമയാണ് ‘ആട് ജീവിതം’. ബെന്യമിൻ രചിച്ച നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് സിനിമയാണ് ആട് ജീവിതം. ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ എത്തുന്നത് മലയാളിപ്രേക്ഷകരുടെ പ്രിയ നടൻ പൃഥ്വിരാജ് ആണ്. ഈ ചിത്രത്തിന് വേണ്ടി താരം തന്റെ ശരീര ഭാരം കുറച്ചിരുന്നു. ചിത്രത്തിലെ നജീബ് എന്ന എന്ന മെലിഞ്ഞ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അഭിനയിച്ചത് ഈ ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വളരെ ശ്രെധ ആയിരുന്നു. എന്നാൽ ആ ചിത്രങ്ങൾ ഒന്നുമല്ല ശരിക്കുമുള്ള ചിത്രങ്ങൾ എന്ന് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ സിനിമക്കു വേണ്ടി തന്റെ ശരീരം പീഡിപ്പിക്കുവായിരുന്നു എന്നും ഇനിയും ഇതുപോലെ ഉള്ള സിനിമകൾക്കു കൈ കൊടുക്കില്ല എന്നും നടൻ പറഞ്ഞു. ശരിക്കും ഈ സിനിമക്ക് വേണ്ടി രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല. ആ ചിത്രത്തിന്റെ തീവ്രമായ ഫോട്ടോസുകളും , സീനുകളും ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല, പൃഥ്വിരാജ് പറയുന്നു.
ആട് ജീവിതം എന്ന സിനിമക്ക് ശേഷം താൻ ജോർദാനിൽ നിന്നും എത്തിയപ്പോൾ താൻ കൂടുതൽ മെലിഞ്ഞ അവസ്ഥയിൽ ആയിരുന്നു. ഷൂട്ടിംഗ് മുടങ്ങി അവിടെ കുടുങ്ങി യതിനു ശേഷം ഫുഡ് ഒക്കെ കഴിച്ചു രണ്ടുമാസം കഴിഞ്ഞുള്ള അവസ്ഥ ആയിരുന്നു നിങ്ങൾ കണ്ടത് ,സിനിമ കാണുമ്പൊൾ പ്രേക്ഷകർക്ക് മനസിലാകും പൃഥ്വിരാജ് പറഞ്ഞു.