ഒരിടക്ക് മലയാള സിനിമയിലെ ഹിറ്റചിത്രങ്ങളിൽ ഒന്നായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്യ്ത ഗോഡ് ഫാദർ. ഈ ചിത്രത്തിലെ മെയിൻ കഥാപാത്രങ്ങൾ ആയിരുന്നു ആനാ പാറയിലെ അച്ചാമ്മയും, അഞ്ഞൂറാനും, ഈ രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഫിലോമിനയും, എൻ എൻ പിള്ളയും ആയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ചില കഥാപാത്രങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായാകാൻ സിദ്ധിഖ്.

ഗോഡ്  ഫാദറിൽ ആദ്യം നായിക ആയി ഉർവശിയെ ആയിരുന്നു തീരുമാനിച്ചത്, പിന്നീട് ചില പ്രശ്നങ്ങൾ കാരണം കനക ചിത്രത്തിലേക്ക് എത്തുകയായിരുന്നു, മുകേഷിന്റെ മുൻ ഭാര്യ സരിതയാണ് കനകയുടെ  പേര് പറഞ്ഞിരുന്നത്. കനകയേ  ആദ്യമായി കാണുന്നത് ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം ആ ഹോട്ടലിലെ റിസ്പഷനിൽ ഒരു സോഡാകുപ്പിയുള്ള കണ്ണട  വെച്ചുകൊണ്ട് ഒരു പെൺകുട്ടി നില്കുന്നു, ശരിക്കും പറഞ്ഞാൽ തനിക്കു തോന്നിയതേയില്ല അത് നായിക ആണെന്, അമ്മയും കൂടി നില്പുണ്ട്, സത്യത്തിൽ കനക യെ കണ്ടാൽ ഒരു നായിക ആയി തോന്നിയില്ല, ഞാനും ലാലും പരസ്പരം ഒന്ന് നോക്കുകയും  ചെയ്യ്തു സിദ്ധിഖ് പറയുന്നു.


മുടി എല്ലാം ഉയർത്തി കെട്ടി കണ്ണടയൊക്കെ വെച്ച് ഒരു ഫ്രോക്കൊക്കെ ധരിച്ചായിരുന്നു നിന്നിരുന്നത്. കാണാൻ കൊച്ചു കുട്ടിയേ പോലെ. ഞങ്ങൾ തിരിച്ച് വണ്ടിയിൽ കയറിയപ്പോൾ വേണു ചോദിച്ചു ആ കുട്ടിയേ മനസിലായോന്ന്. അതാണ് നായിക എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.മേക്കപ്പ് ഒക്കെ ഇട്ട് മുടിയെല്ലാം അഴിച്ചിട്ട് വന്നപ്പോൾ ആൾ കൊള്ളാമായിരുന്നു. ഫസ്റ്റ് ഷോട്ട് എടുത്തപ്പോൾ തന്നെ കുട്ടിയുടെ ടാലന്റ് ഞങ്ങൾക്ക് മനസിലായി. ആൾ ശരിയായില്ലെങ്കിൽ വേറെ ആളെ നോക്കാമെന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. എന്നാൽ ആദ്യത്തെ ഷോട്ടിൽ തന്നെ വളരെ മനോഹരമായി കനക അഭിനയിചു സിദ്ദിഖ് പറയുന്നു