ഒരു കാലത്തു മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകർ ആയിരുന്നു സിദ്ദിഖ് ലാൽ. ഇരുവരും നിരവധി ചിത്രങ്ങൾ ചെയ്യ്തെങ്കിലും പിന്നീട ആ കൂട്ടുകെട്ട് ഇല്ലാതാകുകയായിരുന്നു. ഇപ്പോൾ പുതിയ സിനിമാക്കാരെ കുറിച്ചും, സിനിമയെ കുറിച്ചും സിദ്ധിഖ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇന്നുള്ള സിനിമകളിലെ യുവ സംവിധായകരുടെ സിനിമകൾ കാണാറുണ്ട് ആ ചിത്രങ്ങൾ കാണുമ്പൊൾ വളരെ മതിപ്പും അനുഭവപ്പെടാറുണ്ട് താരം പറയുന്നു.
തനിക്കു കൂടുതൽ ഇഷ്ട്ടപെട്ട ചിത്രം മിന്നൽമുരളി. ഞാൻ ഒരുപാടുതവണ ആ ചിത്രം ഇൻവോൾവ് ചെയ്യ്തു കണ്ടിരുന്നു. ഇന്നത്തെ ആർട്ടിസ്റ്റുകളാണ് കുറച്ച് കൂടി ഒതുങ്ങുന്നതെന്ന് തോന്നുന്നു. മമ്മൂട്ടിയും ലാലും ഉൾപ്പെടയുള്ള തലമുറ വളരെ വ്യത്യസ്തരായ സംവിധായകരുടെയും കഥാകൃത്തുകളുടെയും സിനിമകളിലൂടെയാണ് വന്നത്. ഇപ്പോളത്തെ ജെനെറേഷനെ ഒരു ഒതുങ്ങികൂടൽ ഉണ്ട് അത് അവരുടെ കരിയറിനെ ഒരുപാടു ദോഷം ചെയ്യും.എന്റെ സിനിമകളിലെല്ലാം എനിക്ക് തമാശകൾ വേണം അത് നിർബന്ധ൦ ആണ്. എന്നാൽ ആ തമാശകളെല്ലാം വളരെ വത്യസ്തത പുലർത്താറുണ്ട് സിദ്ധിഖ് പറയുന്നു.
എന്നാൽ ഇനിയും തമാശ കുറചുള്ള സിനിമകൾ ചെയ്യാൻ ആണ് തന്റെ പ്ളാൻ. എനിക്ക് നേരിട്ട് അനുഭവമില്ല, പല പുതുമുഖ സംവിധായകരും പഴയ കാല പ്രതിഭകളെ തള്ളിപ്പറയുന്നത് കണ്ടിട്ടുണ്ട്. അവർ മനസ്സിലാക്കേണ്ടത് ഇവർ ഇന്നെടുക്കുന്ന സിനിമ ഈ രൂപത്തിൽ ആയിരുന്നില്ല.ഒരുപിടി ആളുകളുടെ പരിശ്രെമം ഫലമാണ് ഇന്നത്തെ മലയാള സിനിമ സിദ്ദിഖ് പറയുന്നു.