ബിഗ്‌ബോസ് രണ്ടാം ഭാഗത്തിൽ വന്ന മത്സരാർത്ഥി ആയിരുന്നു മഞ്ജു പത്രോസ്. ഈ ഒരു ഷോ തന്റെ ജീവിതം തകർത്തു എന്ന് താരം പറയുന്നു. താത്പ്പര്യത്തോടെ ആണ് താൻ ആ ഷോയിൽ എത്തിയത്, 49 ദിവസം അവിടെ നിന്നും അന്ന് ഞാൻ ആകെ കടത്തിൽ നിൽക്കുന്ന സമയം ആയിരുന്നു. അതിനു മുൻപ് മാസത്തിൽ രണ്ടു സിനിമകൾ വന്നിരുന്ന എനിക്ക് പിന്നീട് സിനിമകൾ ഒന്നും കിട്ടാതായി. മെയിൻ വിഷയം ചുംബന വിവാദം ആയിരുന്നു,
നമ്മൾക്ക് ഒരാളെ ഇഷ്ട്ടം ആകുമ്പോൾ അയാളെ കെട്ടിപിടിക്കുകയോ.,ഉമ്മ കവിളിൽ കൊടുക്കുകയോ ചെയ്യ്താൽ അതിനു എന്താണ് തെറ്റ്. എന്നെ സംബന്ധിച്ച് അതൊരു വലിയ തെറ്റ് അല്ലായിരുന്നു. ഫുക്രുവുമായിട്ടാണ് പ്രശ്‌നമുണ്ടായത്. അവന്‍ നല്ല കുട്ടിയാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം മകനെയാണ് ആദ്യം വിളിച്ചത്. അവന്‍ പറഞ്ഞത് അമ്മ അടുത്തൊന്നും യൂട്യൂബ് നോക്കേണ്ടെന്നാണ്,പിന്നെ ഫോണ്‍ കൈയ്യില്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. ഇതൊക്കെ കണ്ടിട്ട് ഭര്‍ത്താവ് സുനിച്ചന്‍ എന്നോട് ഒന്നും പറഞ്ഞില്ല,
സുനിച്ചൻ എന്നോട് ഒന്നും മിണ്ടിയില്ല എങ്കിലും എന്റെ കൂട്ടുകാരിയോട് ചെന്നു പറഞ്ഞു ഇവൾ അവിടെ എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത് എന്ന്. ബിഗ് ബോസിന്റെ ചൂടൊക്കെ ആറിയതിന് ശേഷമാണ് സുനിച്ചനെ നേരില്‍ കാണുന്നത്. എട്ട് ലക്ഷം രൂപ കടമുണ്ടായിരുന്നു. അത് വീട്ടി, കുറച്ച് സ്ഥലം വാങ്ങി. ഇപ്പോള്‍ ഒരു വീട് അവിടെ പൊങ്ങി വരുന്നുണ്ടെന്ന് മഞ്ജു പറയുന്നു.