രാഹുൽഗാന്ധിയ്‌ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ മലയാള താരവും.മലയാള സിനിമയിലെ യുവതാരം വിനു മോഹനാണ് രാഹുലിന്‌റെ ഭാരത് ജോഡോയാത്രയിൽ പങ്കെടുത്തത്. താരം തന്നെ ഇക്കാര്യം ഫേസ്ബുക്കിലുടെ അറിയിച്ചിരിക്കുന്നത്. ഹരിപ്പാട് മുതൽ പുന്നപ്ര വരെയുള്ള ഭാതര് ജോഡോ യാത്രയ്ക്ക് മധ്യയാണ് വിനു മോഹനും യാത്രയിൽ പങ്കാളിയായത്.

താരം രാഹുൽഗാന്ധിയ്‌ക്കൊപ്പം സെൽഫിയെടുക്കുന്ന ചിത്രം നിമിഷങ്ങൾക്കകമാണ് സോഷ്യമീഡിയയിൽ വൈറലായത്.ഭാതര് ജോഡോ യാത്രയുടെ ഔദ്യോഗിക പോജിൽ തന്റെ പിന്തുണ അറിയിച്ച് താരം ലൈവും പോസ്റ്റ് ചെയ്തിരുന്നു.

കറുത്തപുള്ളികളുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള ജീൻസ് പാന്റും അണിഞ്ഞാണ് വിനു മോഹൻ യാത്രയ്ക്ക് എത്തിയത്. ഭാതര് ജോഡോ യാത്രയിൽ താരത്തെ കണ്ട ആരാധകർ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങുവാണോ എന്നു ചോദിച്ചിരിക്കുകയാണ്.