‘നോ ഹലാൽ’ എന്ന ബോർഡ് വെച്ച് ഭക്ഷണം വിളമ്പി സ്രെധേയ ആയ വ്യക്തിയാണ് തുഷാര അജിത് .എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടായി ആശുപത്രിയിൽ ചികിത്സയിലാണ് താൻ എന്നും പറഞ്ഞ് ഇവർ ഫേസ്ബുക്കിലൂടെ ലൈവിൽ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ ഇതെല്ലം നുണക്കഥയാണെന്ന് തെളിഞ്ഞിരിക്കുകയാണ് .തുഷാര അജിത് പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം പച്ചക്കള്ളങ്ങൾ ആയിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത് .

രണ്ടു കടക്കാർ തമ്മിലുള്ള വാക്ക് തർക്കവും കയ്യാങ്കളിയുമായിരുന്നു അവിടെ നടന്നത് .കൂടാതെ തുഷാരയും കൂട്ടരും വെട്ടി പരിക്കേൽപ്പിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലുമാണ് .മാത്രമല്ല ആക്രമണത്തിൽ ഉണ്ടായിരുന്ന ആളുകൾ മുസ്ലിങ്ങളുമല്ല എന്നതും തുഷാരയുടെ ആരോപണങ്ങൾ വ്യാജമാണ് എന്നതിന് തെളിവുകളാണ് .എന്നാൽ തുഷാര ഫേസ്ബുക്കിലിട്ട ലൈവിൽ  പറഞ്ഞത്ജി തന്നെ ഹാദികൾ ആക്രമിച്ചു എന്നും ആക്രമണത്തിൽ  തനിക്ക് അടിവയറ്റിൽ ചവിട്ടേറ്റെന്നും മൂത്രം പോകുമ്പോൾ രക്തം വരുന്നുമെന്നാണ് പറഞ്ഞത്. ഇവരുടെ ലൈവ് വിശ്വസിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നിരവധി പേരാണ് ഇവർക്കനുകൂലമായി ഫേസ്‌ബുക്കിൽ പ്രതികരിച്ചത്.

എന്നാൽ ഇപ്പോൾ തുഷാരയുടെ നാടകം  കള്ളത്തരങ്ങൾ ആണെന്നാണ്  തെളിഞ്ഞിരിക്കുന്നത് .കൂടാതെ പോലീസ് തന്നെ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് .മാത്രമല്ല വധശ്രമം അടക്കമുള്ള വകുപ്പുകൾ പ്രകമാരാണ് ഇവര്കെതിരെയും ഭർത്താവിനെതിരെയും കേസ് എടുത്തിരിക്കുന്നത് .എന്നാൽ സത്യം അന്വേഷിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നിരവധിയാളുകളാണ് ഇവരെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയത് .എന്തായാലും എല്ലാവരെയും വിഢികളാക്കുകയായിരുന്നു തുഷാര അജിത് എന്നതിൽ ഒരുസംശയവുമില്ല .