പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും. താര കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളുമായിട്ടണ് രണ്ടു പേരും സിനിമയിലേക്ക് എത്തിച്ചേരുന്നത്. സിനിമയ്ക്ക് ഒപ്പം കുടുംബത്തിലെ വിശേഷണങ്ങളും രണ്ടു പേരും പങ്കു വെക്കാറുണ്ട്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.ജീവിതത്തിലെ ഇന്ദ്രജിത് നല്ലൊരു പാട്ടുകാരനാണെന്ന് പലര്‍ക്കുമറിയാം.

സ്റ്റേജ് ഷോകളില്‍ ഇന്ദ്രജിത് പാടുന്നത് പലപ്പോഴും കേട്ടവരാണ് പ്രേക്ഷകര്‍. മല്ലികയുടെ കുടുംബത്തിൽ നിന്നുള്ള എല്ലാവരും തന്നെ സിനിമയിൽ സജീവമാണ്, ശെരിക്കും ഒരു താരകുടുംബം എന്ന് പറയുന്നത് മല്ലികയുടെ കുടുംബമാണ്.മക്കൾക്ക് പിന്നാലെ കൊച്ചുമക്കളും സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഇപ്പോൾ. പൃഥ്വിരാജ്ഉം ഇന്ദ്രജിത്തും പൂർണിമയും സുപ്രിയയും എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് സുപ്രിയ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്. തനിക്കൊപ്പം വളർന്ന മകനൊപ്പം നിൽക്കുന്ന സുകുമാരന്റെ ഒരു ചിത്രമാണിത്. മുസാമിൽ എന്ന കലാകാരൻ വരച്ച ഡിജിറ്റൽ പെയിന്റിംഗിനു നന്ദി പറയുകയാണ് സുപ്രിയ. ഒപ്പം, അവരെ താനെപ്പോഴും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും സുപ്രിയ കുറിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ഞങ്ങളും ആഗ്രഹിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.