ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ആടുജീവിതം’. യഥാർത്ഥ കഥയെ ആസ്പദമാക്കി , അതും ഏറ്റവും കൂട്ടുത്തൽ ആളുകൾ വായിച്ച കഥയെ ആസ്പദമാക്കി  ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ‘ആ‌ടുജീവിതം എന്ന   ചിത്രത്തിനായി ഏറെക്കാലമായി മലയാളി കാത്തിരിക്കുകയാണ്. ആടുജീവിതം എന്ന നോവൽ എങ്ങനെയാകും ബി​ഗ് സ്ക്രീൽ എത്തുക എന്ന കാത്തിരിപ്പാണ് അത്. തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്.  സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകളും ശരീരത്തിലെ മാറ്റങ്ങളും വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി. ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പൃഥ്വിരാജ്  പറയുന്നത്. പക്ഷേ സംവിധായകൻ  വേണ്ടാന്ന് പറ‍ഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരിഭൂമിയിലെ മണലിൽ കൂടി നമുക്ക് നേരെ പോലെ നടക്കാൻ പറ്റില്ല . അങ്ങനത്തെ സാഹചര്യത്തിലാണ് ആ  ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്

അറ്റകുകൊണ്ട്  സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും മറ്റു മെഡിക്കൽ സഹായങ്ങളും ഒക്കെ ലൊക്കേഷനിൽ   തന്നെ ഉണ്ടായിരുന്നു. എന്നാൽ പോലും സെറ്റിലുള്ളവർക്ക്  ടെൻഷൻ ആകുമായിരുന്നു എന്നും രഞ്ജിത് അമ്പാടി പറയുന്നു.   കൊവിഡ് ടൈം കൂടി ആയതിനാൽ എന്തും  സംഭവിക്കാം എന്ന അവസ്ഥ ആയിരുന്നുവെന്നും  ആരോ​ഗ്യമുള്ളവർക്ക് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് അവിടെ ഉണ്ടായിരുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.. ളോഹ പോലത്തൊരു നീണ്ട  വസ്ത്രമാണ് സിനിമയിൽ  പൃഥ്വിയുടേത്. അത്തരം വസ്ത്രമിട്ട ഒന്ന്  നടക്കാൻ പോലും പറ്റില്ല. തുകൽ ചെരുപ്പാണ് ധരിക്കുന്നത് . അതിന്റെ കൂടെ  ജട പിടിച്ച വിഗ്ഗുണ്ട്, കൂടെ താടിയുണ്ട്. സ്കിൻ മുഴുവൻ ടാനാണ്.  പിന്നെ  മുറിവിന്റെ മാർക്ക്,  ഇതിനെല്ലാം പുറമെ എക്സ്ട്ര ഒരു ഫുൾ പല്ലുമുണ്ട് പ്രിത്വിരാജിന്. എല്ലാ വിരലുകളിലും നീണ്ട  നഖങ്ങളും ഉണ്ട്. എവിടെയെങ്കിലും ഇടിച്ചു പൊട്ടി, കടിച്ചു കളഞ്ഞ പോലത്തെ നഖങ്ങളാണ് ഈ പത്ത് വിരലിലും കൊടുത്തിരിക്കുന്നത്.  അതുകൊണ്ട് മൊബൈൽ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാൻ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്ട്രോയിൽ കഴിക്കുക എന്നതാണ എന്ന് രഞ്ജിത്ത് പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു  രജ്ഞിത് അമ്പാടി  പ്രതികരണം.

നജീബ് എന്ന കഥാപാത്രത്തെ ഒരുക്കിയതിനെ  കുറിച്ചും രഞ്ജിത്ത് അമ്പാടി സംസാരിച്ചു. “നജീബിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ യഥാർത്ഥ നജീബ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചാണ്  ആദ്യം ചിന്തിച്ചത്. രണ്ട് മൂന്ന് വർഷത്തോളം ലുക്ക്  ചെയ്തു നോക്കിയിട്ടുണ്ട്. അതിനു ശേഷമാണ്ഫൈനൽ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു . സിനിമയിൽ   ഖുബൂസ് ഒക്കെ നിലത്ത് തീ കൂട്ടി അതിലിട്ട് വേകിച്ച് കഴിക്കുന്നുണ്ട്. ശരിക്ക്  അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്നെ പൃഥ്വിരാജ്  അത് കഴിച്ചിട്ടും ഉണ്ട്.  അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റുമോന്ന് പോലും അറിയില്ല. ഒസ്കർ കിട്ടണമെന്നൊക്കെ ആ​ഗ്രഹമുണ്ട്. എല്ലാവരും അത്രമാത്രം കഷ്ടപ്പെട്ട്.  . പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ തന്നെയാണ്  ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്. മെലിഞ്ഞുള്ള സ്വീക്വൻസുകൾ എ‌ടുക്കുമ്പോൾ, പൃഥ്വിക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന് രഞ്ജിത്ത് അമ്പാടി  കൂട്ടിച്ചേർത്തു. സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു. അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.