അമൽ നീരദ്,മമ്മൂട്ടി കൂട് കെട്ടിൽ ഉണ്ടായ ഭീഷ്മ പർവ്വം പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറുകയാണ്. വളരെ മികച്ച അഭിപ്രയം ആണ് ചിത്രത്തിന് ലഭിക്കുന്നത്. എല്ലാ കഥാപത്രങ്ങളും മികച്ച രീത്യിൽ അവരുടെ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വര്‍ക്കും പിന്നെ അമല്‍ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ബോക്‌സ്‌ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ കുതിച്ചുയുരാകുയാണ്. കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ടുകള്‍.

ഭീഷ്മ പര്‍വ്വം കേരള ബോക്‌സ്‌ഓഫീസില്‍ ആദ്യ ദിനം 3.67 കോടി വാരിക്കൂട്ടിയെന്നാണ് വെള്ളിയാഴ്ച്ച മാറ്റിനി അടക്കമുള്ള സിനിമാ പേജുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 1,179 ട്രാക്ക്ഡ് ഷോസില്‍ നിന്നാണ് ഈ നേട്ടം. മോഹന്‍ലാല്‍ ചിത്രം ഓടിയന്റെ റെക്കോർഡിനെയാണ് ഭീഷ്മ മറികടന്നത്. ആദ്യദിനം 3.34 കോടി രൂപയാണ് കേരള ബോക്‌സ്‌ഓഫീസില്‍ നിന്ന് ഒടിയന്‍ നേടിയിരിക്കുന്നത്.എന്നാൽ ഓദ്യഗിക കണക്കുകൾ ഇന്ന് വൈകിട്ട് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തു വിടും. സമീപകാലത്ത്അടുത്തകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബോക്‌സ്‌ഓഫീസ് കളക്ഷന്‍ കൂടിയാണ് ഭീഷ്മപർവം സ്വന്തമാക്കിയിരിക്കുന്നത്.

ബിഗ് ബി എന്ന മാസ്സ് ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ ‘മൈക്കിള്‍’ എന്ന ക്ലാസ്സ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.ഈ ചിത്രം മമ്മൂട്ടി ഫാൻസിനെ മാത്രമല്ല എല്ലാ ഫാന്സുകാരയേയും തൃപ്‌തി പെടുത്തും .ഈ ചിത്രത്തിന്റെ പ്രത്യേകത ഗംഭീര വിഷ്വൽ ആണ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നുത് .