തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും, ബാലുശ്ശേരി എം ൽ എ സച്ചിൻ  ദേവുമായുള്ള വിവാഹം സെപ്റ്റെംബർ 4  നെ ഞായറാഴ്ച്ച  രാവിലെ 11  മണിക്ക് നടക്കും, തിരുവനന്തപുരം എ കെ ജി ഹാളിൽ വെച്ചാണ് വിവാഹമെന്നു മേയർ ഈ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരമാവധി പേരെ വിളിച്ചു ഇനിയും ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിച്ചു കൊണ്ട് ഇതൊരു അറിയിപ്പായി കണ്ടു കൊള്ളുക എന്നും മേയർ പറയുന്നു.

വിവാഹത്തിന് യാതൊരു വിധ ഉപഹാരങ്ങളും സ്വീകരിക്കുന്നതല്ല എന്നും അധവാ  സ്നേഹോപകാരങ്ങൾ നല്കണമെന്നുള്ളവർ അത് നഗരസഭയുടെ വൃദ്ധ സധങ്ങളിലേക്കോ, അഗതി മന്ദിരത്തിലേക്കോ ,അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നും അഭ്യർത്ഥിക്കുന്നു എന്ന് മേയർ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയിൽ ഏലാം തന്നെ  വിവാഹക്ഷണകുറിപ്പുമായി എത്തിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ.

ഇരുവരുടയും വിവാഹം ആർഭാട ചടങ്ങുകൾ ഒന്നുമില്ലാതെ തന്നെ ലളിതമായ രീതിയിൽ ആയിരിക്കും നടക്കുന്നതു. മുൻപ് തന്നെ ഇരുവരയുടയും  വിവാഹ ക്ഷണക്കത്തു  സി പി എം പുറത്തു വിട്ടിരുന്നു, തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ പേരിലാണ് പുറത്തിറക്കിയത് അടിമുടി ഒരു രാഷ്ട്രീയ രീതിയിൽ ആയിരുന്നു  ഈ വിവാഹ ക്ഷണക്കത്തു. മാർച്ച്  6  നെ ആയിരുന്നു ഇരുവരുടയും വിവാഹ നിസ്ചയം, ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം  കുറഞ്ഞ മേയർ ആണ് ആര്യ, നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ  എം ൽ എ ആണ് സച്ചിൻ ദേവ്.