റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി.

പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു,ഇപ്പോൾ തന്റെ ജീവിതം മറിയതിനെ കുറിച്ച് പറയുകയാണ് താരം, വെറുറെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയാണ് തന്റെ ജീവിതം മാറ്റിയത്. ചെറുപ്പം മുതല്‍ തന്നെ പാട്ടിനോടും ഡാന്‍സിനോടുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തോടെ കുടുംബവുമായി ജീവിക്കുകയായിരുന്നു. വെറുതെ അല്ല ഭാര്യയില്‍ വരുന്നതിന് മുന്‍പ് വീടും ഭാര്‍ത്താവും കുഞ്ഞുമായിരുന്നു എന്റെ ലോകം. അവിടെ ഞാന്‍ സന്തുഷ്ടയായിരുന്നു. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് അതിന് അപ്പുറം ഒരു ലോകമുണ്ടെന്ന് മനസ്സിലായത്.. 49-ാം ദിവസമാണ് താന്‍ ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വരുന്നത്. ആ സമയത്ത് തന്നെ വെ,ട്ടി,കളയുമെന്നും ആ,സി,ഡ് അ,റ്റാക്ക് നടത്തുമെന്നുമൊക്കെ പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഇറങ്ങിയപ്പോള്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചില്ല. എന്നുമാണ് തരാം പറയുന്നത്