Connect with us

സിനിമ വാർത്തകൾ

പഠിച്ചത് ബാംഗ്ലൂരിൽ ആണെന് ഒന്നും പറഞ്ഞിറ്റൊന്നും കാര്യമില്ല, അങ്ങനെ ഒന്നും കാണിക്കാന് എനിക്ക് പറ്റില്ല: ലിയോണ ലിഷോയ് പറയുന്നു

Published

on

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് കഥാപാത്രങ്ങൾക്ക് ശക്തമായ നിലപാടും വ്യക്തിത്വവും പകർന്നു നൽകിയ താരമാണ് ലിയോണ ലിഷോയ്. അവിചാരിതമായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന താരം കൈകാര്യം ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങൾ എന്നും ആളുകൾ ഇഷ്ടപ്പെടുന്നവയും ശ്രദ്ധിക്കുന്നവയുമായിരുന്നു. ലഭിച്ച കഥാപാത്രങ്ങൾ ചേറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെ ആണ് താരം ഓരോന്നിനെയും ക്യാമറക്കു മുന്നിൽ എത്തിച്ചിട്ടുള്ളത്. കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും എന്നും സിനിമാപ്രേമികൾക്ക് പ്രിയപെട്ടവയാണ് എന്നതും ഇന്നും അഭിനയരംഗത്ത് താരത്തെ സജീവമാക്കി നിലനിർത്തുന്നത് ഒരു പ്രധാന ഘടകമായി പ്രവർത്തിക്കുന്നു.


പ്രശസ്ത സിനിമാ സീരിയൽ അഭിനേതാവ് ലിഷോയുടെ മകളാണ് ലിയോണ. 2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതിനുശേഷം ചെയ്ത മമ്മൂട്ടി നായകനായ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.അതിനുശേഷം ഇഷ്ക്, അതിരൻ, കിടു, മായാനദി, ആൻ മരിയ കലിപ്പിലാണ്, ക്യൂൻ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. എൻ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴകത്തും ബാലു ലവ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡയിലേക്ക് താരം അരങ്ങേറി.


ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ ലിയോണക്ക് അവസരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ സിനിമ മേഖലയിലേക്കുള്ള തൻറെ കടന്നുവരവിനെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ്. വളരെ അവിചാരിതമായാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത് എന്നും അച്ഛൻറെ നിർദ്ദേശപ്രകാരം മാത്രമാണ് താൻ കരിയറായി സിനിമ തിരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കുന്നു. ഒരിക്കലും സിനിമയുടെ പേരോ പ്രശസ്തിയോ താൻ ആഗ്രഹിച്ചിട്ടില്ല എന്നും അതിൻറെ പേരിൽ നിലനിൽക്കണമെന്ന് താൽപര്യമുണ്ടായിരുന്നില്ല എന്നും താരം വ്യക്തമാക്കുന്നു. ആദ്യമൊക്കെ ഓഫറുകൾ വന്നപ്പോൾ ഇപ്പോൾ 100 പേരുടെ മുന്നിൽ നിന്ന് കോമാളിത്തരം കാണിക്കാൻ തനിക്ക് താല്പര്യം ഇല്ലെന്ന് അച്ഛനോട് തുറന്നു പറയുകയായിരുന്നു എന്നാണ് താരം പറയുന്നത്.


തന്നെ സംബന്ധിച്ചിടത്തോളം അത്രമാത്രമായിരുന്നു സിനിമ എന്നത്. ബാംഗ്ലൂരിൽ ജനിച്ചു വളർന്നു എന്നൊന്നും പറഞ്ഞതിൽ യാതൊരു കാര്യവും ഇല്ലെന്നും താരം വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് വീണ്ടും വീണ്ടും അവസരങ്ങൾ വന്നപ്പോൾ സമാധാനപരമായി അച്ഛൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും അഭിനയിച്ച് നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഈ മേഖലയിൽ നില നിന്നാൽ മതി ഇല്ലെങ്കിൽ വിട്ടുകളയാം എന്ന് പറയുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. അങ്ങനെയാണ് താൻ സിനിമയിലേക്ക് കടന്നു വന്നത് എന്ന് താരം പറയുന്നു. ആദ്യചിത്രം അച്ഛന്റെ സുഹൃത്തിനൊപ്പം ആയിരുന്നു. കൊച്ചുകുട്ടികളെ ലോലിപോപ്പ് കാണിച്ച് കാര്യങ്ങൾ ചെയ്യുന്നതുപോലെ അച്ഛൻ ക്യാമറയ്ക്ക് പിന്നിൽ നിന്ന് തനിക്ക് അഭിനയിക്കാനുള്ള പ്രോത്സാഹനം നൽകുകയായിരുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

Advertisement

സിനിമ വാർത്തകൾ

പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ഇത്ര കോമഡിയൊ പൊട്ടിച്ചിരിച്ചു പൃഥ്വിരാജു൦, ഇന്ദ്രജിത്തും!!

Published

on

മലയാള സിനിമയിലെ താരകുടുബം ആണ് മല്ലിക സുകുമാരന്റെ. ഈ താരകുടുബത്തിലെ രണ്ടു അതുല്യ നടന്മാരാണ് ഇന്ദ്രജിത്തും, പൃഥ്വിരാജ് സുകുമാരനും.മലയാള സിനിമയിൽ  നിരവധി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാക്കിയ നടന്മാർ ആയിരുന്നു ഇരുവരും. ഇപ്പോൾ പൃഥ്വിരാജിന്റെ വിവാഹ വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് . താരത്തിന്റെ വിവാഹസമയത്തു  ആരും കാണാത്ത  വീഡിയോയിലെ ഒരു ചെറിയ ഭാഗം ആണ് പൊട്ടിച്ചിരി ഉണർത്തുന്നത്. പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വീഡിയോ ഇപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.


തന്റെ ജേഷ്‌ഠന്റെ കൈയിൽ ദക്ഷിണ നല്കാൻ നേരം ഇരുവരും പൊട്ടിച്ചിരിച്ചു എന്നും പിന്നീട് പൂർണിമക്ക് ദക്ഷിണ നൽകാൻ നേരവും ഇതേ കോമഡി ഉണ്ടായി എന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുപോലെ വിവാഹ സമയത്തും ഇതേ ചിരി പടർത്തുന്നു കുറെ സന്ദർഭങ്ങൾ ഉണ്ടായി എന്നാണ് വീഡിയോയിൽ കാണിക്കുന്നത്.സുപ്രിയയുടെയും, പൃഥിരാജിന്റെ വിവാഹവും  പ്രേക്ഷകർ ആരുമറിയാതെ ആയിരുന്നു നടന്നത്. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരത്തിന് ലഭിച്ചിരുന്നു, മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനിടയിൽ വെച്ചായിരുന്നു പൃഥ്വിരാജിനെ കണ്ടിരുന്നതും പ്രണയത്തിൽ ആകുന്നതും.

ഇരുവർക്കും ഇപ്പോൾ അലംകൃത എന്ന് പറയുന്ന ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുണ്ട്. നിർമാണ രംഗത്തും ഇപ്പോൾ സുപ്രിയ സജീവമാണ്. മകളുടെ ചിത്രങ്ങൾ വളരെ കുറവാണ് സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നതു അതിനെതിരെയും ഈ അടുത്തിടക്കു വിമർശനങ്ങൾ  നേരിടേണ്ടി വന്നിരുന്നു. എന്നാൽ മകളുടെ ഫോട്ടോ  ഇനിയും  പങ്കു വെക്കാം എന്ന് പറയുന്നുണ്ട്.

Continue Reading

Latest News

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro