ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീലിന്റെ 
കെജിഎഫ് ചാപ്റ്റർ 3. രാജമൗലിയുടെ RRR-ന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷനെ
 മറികടന്ന് സാൻഡൽവുഡ് റോക്കിംഗ് സ്റ്റാർ യാഷിന്റെ KGF ചാപ്റ്റർ 2 ഈ വർഷത്തെ 
ഏറ്റവും വിജയകരമായ ചിത്രമായി മാറി. KGF 2 ലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള 
ഉത്തരം കണ്ടെത്താൻ KGF 3-ലെ അപ്ഡേറ്റുകൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

നീൽ, യഷ്, നിർമ്മാതാവ് വിജയ് കിരഗന്ദൂർ എന്നിവർ കെജിഎഫ് ചാപ്റ്റർ 3 ഉണ്ടാകും എന്ന ഉറപ്പു നൽകിയിരുന്നു.
എന്നാൽ ഉടനെ ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു.അതേസമയം, ഈ വർഷം ഡിസംബറിൽ കെജിഎഫ് ചാപ്റ്റർ 3 
യുടെ ചിത്രീകരണത്തിനായി നിർമ്മാതാക്കൾ തയ്യാറെടുക്കുന്നതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.
മൈസൂരു/ മൈസൂർ എന്നിവിടങ്ങളിൽ നിന്ന് ടീം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.
യാഷിന്റെ ആരാധകർ അവകാശപ്പെടുന്നതുപോലെ, കെജിഎഫ് 3 യുടെ കിക്ക്സ്റ്റാർട്ടിനെക്കുറിച്ച് റോക്കി
ഭായ് തന്നെ ഒരു സൂചന നൽകിയിരിക്കുകയാണ്.

യാഷിന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് അങ്ങനെ ശ്രദ്ധ നേടുന്നത്.
ലക്ഷ്യത്തിലെത്താൻ എപ്പോഴും ഒരു വഴിയുണ്ട്, അത് കണ്ടെത്തുക എന്നതാണ് വെല്ലുവിളി!
അടുത്ത തവണ കലാഷ്‌നിക്കോവ് ആകണം!!എന്ന ക്യാപ്ഷ്യനോടുകൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Yash (@thenameisyash)