പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽനിന്നും ഒരു വയസ് മാത്രം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടു കിട്ടി. വെള്ളിയാഴ്ച്ച രാവിലെ 9 ഓടെ വനത്തോട്‌ ചേർന്ന് ജനവാസ മേഖലയിൽ ആണ് പുലിക്കുട്ടിയെ പ്രദേശവാസികൾ കണ്ടത്. ഉടൻ തന്നെ കൊച്ചുകോയിക്കൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പുലിക്കുട്ടിയെ പിടി കൂടുകയും ചെയ്തു. പിടികൂടിയ പുലിയെ കൂട്ടിൽ ആക്കിയാണ് അവിടെ നിന്നും വനം വകുപ്പ് ഏറ്റെടുത്തത്. ഒരു വയസ് മാത്രം പ്രായമുള്ളതുകൊണ്ട് അധികം വലുപ്പം പുലിക്കുട്ടിക്ക് ഇല്ലായിരുന്നു. പുലി ക്ഷീണിതനായിരുന്നുവെന്ന്‌  വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.  ഇവിടങ്ങളിൽ പുലിയുടെ സാമിപ്യം വളരെ കാലങ്ങളായിട്ടുള്ളതാണ്‌.    മൂന്ന് മാസങ്ങൾക്ക് മുൻപും ഇവിടുന്ന് പുലിയെ നാട്ടുകാർ കാണുകയും ഭയന്ന് ഓടുകയും ചെയ്തിരുന്നു. 

അവശനിലയിൽ ആയതിനാൽ പുലിക്കുട്ടിയെ പത്തനംതിട്ട വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു. കനയിൻ ഡിസ്റ്റംബർ എന്ന രോഗ ലക്ഷണങ്ങളാണ് എന്ന പ്രാഥമിക നിഗമനത്തിൽ ആണ് വെറ്റിനറി വിഭാഗം.  ചികിൽസിച്ച് രോഗം ഭേദമായാൽ മാത്രമേ തിരികെ കാട്ടിൽ വിടാനാകു.  അതിനു ശേഷമേ മറ്റു  നടപടികൾ  സ്വീകരിക്കു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽനിന്നും ആറു മാസം മാത്രം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടു കിട്ടി. വെള്ളിയാഴ്ച്ച രാവിലെ 9 ഓടെ വനത്തോട്‌ ചേർന്ന് ജനവാസ മേഖലയിൽ ആണ് പുലിക്കുട്ടിയെ പ്രദേശവാസികൾ കണ്ടത്. ഉടൻ തന്നെ കൊച്ചുകോയിക്കൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പുലിക്കുട്ടിയെ പിടി കൂടുകയും ചെയ്തു. പിടികൂടിയ പുലിയെ കൂട്ടിൽ ആക്കിയാണ് അവിടെ നിന്നും വനം വകുപ്പ് ഏറ്റെടുത്തത്. ആറു മാസം മാത്രം പ്രായമുള്ളതുകൊണ്ട് അധികം വലുപ്പം പുലിക്കുട്ടിക്ക് ഇല്ലായിരുന്നു. പുലി ക്ഷീണിതനായിരുന്നുവെന്ന്‌  വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.  ഇവിടങ്ങളിൽ പുലിയുടെ സാമിപ്യം വളരെ കാലങ്ങളായിട്ടുള്ളതാണ്‌.    മൂന്ന് മാസങ്ങൾക്ക് മുൻപും ഇവിടുന്ന് പുലിയെ നാട്ടുകാർ കാണുകയും ഭയന്ന് ഓടുകയും ചെയ്തിരുന്നു. അവശനിലയിൽ ആയതിനാൽ പുലിക്കുട്ടിയെ പത്തനംതിട്ട വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു. കനയിൻ ഡിസ്റ്റംബർ എന്ന രോഗ ലക്ഷണങ്ങളാണ് എന്ന പ്രാഥമിക നിഗമനത്തിൽ ആണ് വെറ്റിനറി വിഭാഗം.  ചികിൽസിച്ച് രോഗം ഭേദമായാൽ മാത്രമേ തിരികെ കാട്ടിൽ വിടാനാകു.  അതിനു ശേഷമേ മറ്റു  നടപടികൾ  സ്വീകരിക്കു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.