മിനിസ്ക്രീൻ രംഗത്തു പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള താരദമ്പതികൾ ആണ് ബീന ആന്റണിയും മനോജ് കുമാറും, ഇരുവർക്കും സ്വന്തമായി ഒരു യു ട്യൂബ് ചാനൽ കൂടി ഉണ്ട്, അങ്ങനെയാണ്  ഇരുവരുടയും വിശേഷങ്ങൾ  ആരാധകരുമായി പങ്കുവെക്കുന്നത്,ഇപ്പോൾ അങ്ങനെ ഒരു സന്തോഷ വാർത്തയാണ് ഇരുവരും പങ്കുവെച്ചത്. ബീന വീണ്ടും അമ്മ ആകുന്നു, എന്ന തലക്കെട്ടോടെയാണ് മനോജ് തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

ഈ വീഡിയോയിൽ മനോജിനും, ബീനക്കൊപ്പം നടി തെസ്നി ഖാനും ഉണ്ടായിരുന്നു. ഇവർ മൗനരാഗത്തിലെ മനോഹർ എന്ന ജിത്തുവിന്റെ വിവാഹത്തിനെ പങ്കെടുക്കാൻ പോകുകയാണ് അപ്പോളാണ് ഈ വീഡിയോ പങ്കുവെച്ചതും. എന്നാൽ ബീന അമ്മ ആയി എന്ന് പറഞ്ഞതിന്റെ പൊരുൾ താരം ഗർഭിണി അല്ല പകരം പുതുതായി  മഴവിൽ  മനോരമയിൽ ആരംഭിക്കുന്ന ആവണി എന്ന സീരിയലിൽ അമ്മ യുടെ വേഷത്തിൽ  എത്തുന്നത് ബീന ആന്റണി ആണ് , ഈ വാർത്തയാണ് മനോജ് നടി വീണ്ടും അമ്മ ആയി എന്ന് പറഞ്ഞത്. എന്നാൽ ഈ ഒരു സീരിയലിൽ അമ്മ വേഷത്തിൽ എത്തുന്ന തന്നെ മനോജ് കളിയാക്കിയതാണെന്നും ബീന പറയുന്നു.

ഈ സീരിയലിൽ തനിക്കു കിട്ടായ വേഷം ഒരുപാടു ഇഷ്ട്ടപെട്ടു എന്നും ബീന പറയുന്നു, ആവണി എന്ന സീരിയലിൽ മൂന്നു ആൺകുട്ടിളുടെ അമ്മ ആയി ആണ് ബീന എത്തുന്നത്, ഇത് താൻ ഒരു തലക്കെട്ട് കൊടുത്തു എന്ന് മാത്രമേ ഉള്ളു,അല്ലാതെ ബീന ഗർഭിണി അല്ല എന്നും മനോജ് പറയുന്നു. എങ്കിലും ബീനയുടെ  ഈ  പുതിയ സീരിയലിനെ നിരവധി ആരാധകർ ആശംസകളുമായി എത്തിയിരിക്കുകയാണ്.