മിനിസ്ക്രീൻ രംഗത്തു പ്രേക്ഷകർക്ക് ഇഷ്ടമുള്ള നടിയായിരുന്നു ശരണ്യ ശശി, ഇപ്പോൾ നടിയുടെ അസുഖത്തെ കുറിച്ച് ശരണ്യയുടെ ‘അമ്മ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, ശരണ്യ കാന്‍സര്‍ രോഗബാധിത ആയിരുന്നു. ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ വന്ന് ചേര്‍ന്നതിന് പിന്നാലെയാണ് ശരണ്യയ്ക്ക് ഈ അസുഖം വന്നത്. അവൾക്ക് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നതിന് കൂടി വേണ്ടിയാണ് ഞങ്ങൾ നാട്ടില്‍ നിന്നും താമസം മാറ്റുന്നത്.അങ്ങനെ തെലുങ്കില്‍ അഭിനയിക്കാന്‍ ഹൈദരബാദിലുള്ളപ്പോഴാണ് ആദ്യമായി തലവേദന വരുന്നത് അമ്മ പറയുന്നു
ഇടയ്ക്കിടെ വേദന വരും. ആരോ തലയ്ക്കിട്ട് അടിക്കുന്നത് പോലെ വലിയൊരു വേദന വരുമെങ്കിലും കുറച്ച് കഴിയുമ്പോള്‍ അത് പോകും. അഭിനയിക്കുന്നതിനിടയില്‍ അതികഠിന വേദന വന്നാലും പെയിന്‍ കില്ലര്‍ കഴിച്ചിട്ട് അഭിനയിക്കും,മൈഗ്രെയിന്‍ ആയിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. നാട്ടില്‍ വന്ന് ഡോക്ടറെ കണ്ട് ഗുളിക തന്നു. അത് കഴിച്ചിട്ടും കുറഞ്ഞില്ല. വേറൊരു ഡോക്ടറെ കണ്ടപ്പോള്‍ സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. എന്നാൽ ശരണ്യ സമ്മതിച്ചില്ല. പിന്നെ ഒരു തവണ സീരിയലില്‍ കോസ്റ്റിയൂം എടുക്കാനെന്ന നിലയില്‍ വീട്ടില്‍ നിന്നും ഇറങ്ങി അവൾ അറിയാതെ നേരെ ആശുപത്രിയിലേക്ക് പോയി
സ്‌കാന്‍ ചെയ്തു. ഒരു ഷാഡോ പോലെയുണ്ടെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. പിന്നെ എംആര്‍ ഐ സ്‌കാന്‍ എടുത്തപ്പോഴാണ് കാര്യം മനസിലായത്. ശരണ്യയോട് ഡോക്ടര്‍ പുറത്തിരിക്കാന്‍ പറഞ്ഞിട്ട് സംസാരിച്ചുവെന്നും കുറച്ച് സീരിയസാണ്. സര്‍ജനെ കാണിക്കണമെന്ന് പറഞ്ഞുവെന്നും നടിയുടെ അമ്മ പറയുന്നു, സര്‍ജറിയുടെ തലേ ദിവസം ഡോക്ടര്‍ വിളിച്ചു ശരണ്യയോട് പറഞ്ഞു ‘ശരണ്യ ഡു ഓര്‍ ഡൈ’ എന്ന്.അസുഖത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം ശരണ്യ ചിരിച്ച് തുടങ്ങി,പക്ഷെ ഈ ജീവിതം വേണ്ടാന്ന് വെച്ചുള്ള രീതിയിൽ അവൾ ഈ ശരണ്യ ഈ ലോകത്തു നിന്നും വിട പറഞ്ഞു