നിരവധി ആരധകരുള്ള താര ദമ്പതികൾ ആണ് വിജയ് മാധവും, ദേവിക നമ്പ്യാരും. ഇപ്പോൾ ഇരുവരും ഒരു സന്തോഷ വാർത്തയുമായി എത്തുകയാണ്, തങ്ങളുടെ മകന്റെ നൂലുകെട്ട് ചടങ്ങു ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അങ്ങനെ ഞങ്ങൾടെ ചെക്കന്റെ 28 കെട്ട് കഴിഞ്ഞു ,ചെറിയ രീതിയിൽ മാത്രം ആയിരുന്നു ചടങ്ങുകൾ നടത്തിയത്. അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിന് പങ്കെടുത്തത്.

ഈശ്വരാനുഗ്രഹം കൊണ്ട് ഏലാം ഭംഗിയായി കഴിഞ്ഞു, എല്ലാവരുടയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ യു ട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചത്. ദേവികയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ വിജയ് ചരട് കെട്ടുകയും, സ്വർണ്ണം ധരിപ്പിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. സ്വർണ്ണം കുഞ്ഞിനെ അണിയിച്ചു കൊണ്ട് വിജയ് ഇതെല്ലം കൊണ്ട് എനിക്ക് ഒരു ബിസിനെസ്സ് തുടങ്ങാൻ ആണെന്നും പറയുന്നുണ്ട്. എല്ലാം പറയുന്നുണ്ടെങ്കിലും കുഞ്ഞിന്റെ പേര് മാത്രം വെളിപ്പെടുത്തിയില്ല അവർ

മകന്റെ പേര് എന്താണ് പറയാത്തതെന്നും, ചെറുക്കൻ എന്നുമാത്രം ആണ് സംബോധന ചെയ്യ്തതെന്നും ആരാധകർ ചോദിക്കുന്നു. എന്തുകൊണ്ടാണ് മാഷേ കുഞ്ഞിന്റെ പേര് വെളിപ്പെടുത്താത്തത് എന്ന് ആരാധകർ നിരവധിപേർ വീഡിയോക്ക് താഴെ കമെന്റ് ചെയ്യുന്നു, അതുപോലെ വീഡിയോക്ക് താഴെ ആശംസകൾ അറിയിച്ചു കൊണ്ട് നിരവധിപേർ എത്തുന്നുണ്ട്.