ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് കാറുടമയ്ക്ക് പോലീസിന്റെ പെറ്റി നോട്ടീസ് . രണ്ട തവണയാണ് ആലപ്പുഴ പട്ടണക്കാട് കരക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പോലീസ് നോട്ടീസ് നൽകിയത് . സുജിത്തിന്റെ കാറിന്റെ അതെ നമ്പറിൽ ഉള്ള ബൈയ്ക്കിൽ ഹെൽമെറ്റ് വെയ്ക്കാതെ രണ്ടു പേർ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നൽകിയാണ് നോട്ടീസ് . തനിക്ക് ഇതേ നമ്പറിൽ ഉള്ളത് ഒരു കാർ മാത്രം ആണെന്ന് രേഖകൾ സഹിതം സമർപ്പിച്ചിട്ടും കൈ മലർത്തുകയാണ് പോലീസം മോട്ടോർ വാഹന വകുപ്പും .

2022 ഡിസംബർ 26 നാണ് സുജിത്തിന് നോട്ടീസ് ലഭിക്കുന്നത് . ആദ്യം നോട്ടീസ് കിട്ടിയ സമയത്ത് സുജിത് 500 രൂപ പിഴയായി അടയ്ക്കുകയും ചെയ്തു . ബാക്കി വിശദവിവരങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് നോട്ടിക് വന്നതെന്ന് മനസ്സിലായത് . ഇപ്പോൾ രണ്ടാമത് നോട്ടീസ് വന്നതും പരിശോധിച്ചപ്പോൾ ആണ് അതിലെയും പായകപ്പിഴ മനസ്സിലാകുന്നത് . ആലപ്പുഴ ട്രാഫിക് സ്റ്റേഷനിൽ നിന്നുമാളുവാ റൂറൽ കൺട്രോൾ റൂമിൽ നിന്നുമാണ് പിഴ അടയ്ക്കാൻ സുജിത്തിന് സമൻസ് വന്നത് .

എ ഐ കാമറ സംവിധാനങ്ങളും മറ്റും കൃത്യമായി സജ്ജീകരിക്കപ്പെട്ട നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവർക്ക് പിഴ ഈടാക്കുന്ന ഒരു സംവിദാനത്തിനു എങ്ങനെ ഇങ്ങനെയുള്ള പിഴവുകൾ സംഭവിക്കുന്നു എന്നാണ് പൊതു ജനത്തിനു മനസ്സിലാകാത്തത് . കഴിഞ്ഞ ദിവസങ്ങളിൽ ഇതേപോലെ സമാനമായ നിരവധി കേസുകൾ ആണ് റിപ്പോർട് ചെയ്തത് .