സാധാരണ ജനങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് എന്താണ് പ്രേതീക്ഷിക്കുന്നത് എന്നതിന് ഉത്തമ മാതൃകയാണ് കൃഷ്‌ണ തേജ ഐ എ എസ്.അമ്മമാർക്കു മകനായും കുട്ടികൾക്കു മാമനായും തൻ്റെ മുന്നിലേക്ക് ഏതൊരു മനുഷ്യനും വലുപ്പ ചെറുപ്പം ഇല്ലാതെ എത്താൻ കഴിയാനും അവരെ കേൾക്കാനും അവരിൽ ഒരാളായി മാറാനും കഴിയുന്നതാണ് കൃഷ്‌ണ തേജയെ ജനകീയനാക്കുന്നത്.

ഈ കരുതൽ ആണ് ജനങ്ങൾക് വേണ്ടത്.ആലപ്പുഴയിൽ നിന്ന് മാറി തൃശ്ശൂർ ജില്ലാ കളക്ടർ ആയി പോകുന്ന കൃഷ്‌ണ തേജ ഐ എ എസ് ഒരുനാട് മുഴുവൻ നൽകുന്ന സ്നേഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശം കൂടിയാണ്.സാധാരണ കാരായ ജനങ്ങളോട്‌ എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കി തരുന്നു.

 

അതുകൊണ്ട് തന്നെ കൃഷ്‌ണ തേജയുടെ സ്ഥലമാറ്റം ഒരു നാട്ടിലെ ജനങ്ങൾക്കു തന്നെ വിങ്ങലാകുന്നത്.അതിനു ഒരു ഉദാഹരണം തന്നെയാണ് ഒരു സ്‌കൂൾ പ്രോഗ്രാമിനിടയിൽ ഒരു കുട്ടി ചോദിച്ചു സാർ ഞങ്ങളുടെ ക്ലാസ് റൂം ഹൈടെക് അല്ല ഹൈടെക് ആക്കി തരുമോ എന്ന്?  മൂന്നു ദിവസം കൊണ്ട് തന്നെ കുഞ്ഞുമക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു.