മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആണ് ബീന ആന്റണി. എന്നാൽ താരം പറയുന്നത് താൻ ആദ്യം സിനിമയിൽ നിന്നുമാണ് സീരിയലിൽ എത്തിയത് . നടനായ മനോജ് ആണ് ബീനയെ വിവാഹം കഴിച്ചത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് കൂടുതൽ ശ്രെധ നേടുന്നത്. ആ വീഡിയോയിൽ താരം തന്റെ ജീവിതത്തിലെ സങ്കടത്തെ കുറിച്ച് തുറന്നു പറയുകയാണ്.
താൻ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തു തനിക്കു നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല, അത് തൻറെ സങ്കടം മാത്രമല്ല അത് എന്റെ മനസിലെ ഒരു തീരാവേദന തന്നെയാണ് എന്ന് പറയാം താരം പറയുന്നു, അതുപോലെ എന്റെ മകൻ എന്നോട് ചോദിക്കും അമ്മ നല്ല താരം ആയിരുന്നോ, സീരിയൽ ഒരു പ്രസെന്റ് മാത്രമേ കാണിക്കൂ, അതുകൊണ്ടു തന്നെ പ്രത്യകിച്ചു ഒന്നും കാണിച്ചു കൊടുക്കാൻ ഇല്ല. അതുകൊണ്ടു തന്നെ എന്റെ മകന്റെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാൻ കഴിയില്ല ബീന പറയുന്നു.
തനിക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും, നാലൊരു നടി ആയിരുന്നു എന്നും ഞാൻ മകനോട് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാൽ ഒരു സിനിമ ആണെകിൽ ചെയ്യ്തിരുനെങ്കിൽ ആ കഥപാത്രം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല, താൻ മുപ്പതോളം സിനിമകൾ ചെയ്യ്തിട്ടുണ്ട് ,എന്നാൽ ഒരു തൃപ്തി തോന്നിക്കുന്ന ഒരു കഥപാത്രവും ചെയ്യാൻ തനിക്കു കഴിഞ്ഞില്ല അതെന്റെ ജീവിത്തിലെ വലിയ വേദന തന്നെയായിരുന്നു ബീന ആന്റണി പറയുന്നു.