മലയാളി പ്രേഷകരുടെ  പ്രിയ നടിമാരാണ് മംമ്ത മോഹൻദാസും, അഹാന കൃഷ്ണനും. ഇപ്പോൾ ഇരുവരും ബീച് ലുക്കിലുള്ള ചിത്രങ്ങൾ  സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. തങ്ങളുടെ അവധി ആഘോഷത്തിന് വേണ്ടിയാണു അഹാനയു൦ , മംമ്തയും മാലി ദ്വീപിൽ എത്തിയിരിക്കുന്നത്. മാലിദ്വീപിലെ അവധിക്കാല യാത്രക്കിടെ പകർത്തിയ ചിത്രങ്ങളും ഇരുവരും തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്.


ഇരുവരും അഭിനയം മാത്രമല്ല നല്ല ഗായകർ കൂടിയാണ്. അഹാന ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവടു വെപ്പ്. പിന്നീട് ലൂക്കാ, പതിനെട്ടാം പടി, ഞണ്ടുകളുടെ നാട്ടിൽ തുടങ്ങിയ ചിത്രങ്ങളിൽ അഹാന തന്റെ മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു. അച്ഛൻ കൃഷ്‌കുമാറിനൊപ്പം സോഷ്യൽ വർക്കേഴ്സ് ചെയ്യുന്നുണ്ട് അഹാന.


മയൂഖ൦ എന്ന ചിത്രത്തിലൂടെ ആയിരുന്നു മംമ്ത മോഹൻദാസ് സിനിമയിലേക്കു എത്തിയത്. പിന്നീട് ലങ്ക, ബസ് കണ്ടക്ടർ , മധു ചന്ദ്രലേഖ, ബാബ കല്യാണി, ഫോറൻസിക്, തുടങ്ങി മലയാള സിനിമകളിൽ അഭിനയിച്ച് എന്നാൽ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇരുവരുടയും മാലിയിലെ ബീച്ച് ലൂക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി കമെന്റുകൾ ആണ് ആരാധകർ നൽകിയത്.