തൊപ്പി എന്നറിയപ്പെടുന്ന ഗെയിമറും യൂട്യൂബറും ആയ വ്യക്തിയെക്കുറിച്ച നമ്മൾ ചിലർക്ക് എങ്കിലും അറിയാമായിരിക്കും . ഏതാണ്ട് 6 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേർസ് ആണ് തൊപ്പിയുടെ യു ട്യൂബ് ചാനലിന് ഉള്ളത് . കുട്ടികളും ചെറുപ്പക്കാരും അടങ്ങുന്ന ഒരു വലിയ ഫാൻ ബസ് ആണ് ഇയാൾക്ക് ഉള്ളത് . എന്നാൽ ഇപ്പോൾ തൊപ്പിയെക്കുറിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ആണ് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റുന്നത് .

കഴിഞ്ഞ ദിവസം തൊപ്പി എന്നറിയപ്പെടുന്ന വ്യക്തി ഒരു ഉത്‌ഘാടനത്തിനു വരികയും കൂടിനിന്നവരുടെ പ്രായപരിധി പോലും വകവെയ്ക്കാതെ സംസാരിക്കുകയും ചെയ്തിരുന്നു . ഇതിനു എതിരെ ആയിരുന്നു ശ്രീ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ് . അവിടെ കൂടിയിരുന്ന തൊപ്പിയുടെ ആരാധകരിൽ പകുതിയിൽ ഏറെ പേരും കുട്ടികൾ ആണ് . നമ്മുടെ നാട്ടിലെ പുതു തലമുറയുടെ ആഭാസം കണ്ടു സഹികെട്ട് സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ആയ അഡ്വ ദീപക് പ്രകാശ് സർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു . ഇത്തരം വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും വിളിച്ചറിയിക്കാറുള്ള വ്യക്തിയാണ് ഇദ്ദേഹം . കുട്ടികൾ ഉൾപ്പടെ ആരാധകർ ആയിട്ടുള്ള തൊപ്പിയുടെ വീഡിയോ കണ്ടതിനു ശേഷമാണു അദ്ദേഹം വിളിച്ചതെന്നും പോസ്റ്റിൽ പറയുന്നു.

തൊപ്പി എന്ന വ്യക്തി ഒരു ലൈംഗിക മനോരോഗി ആണെന്ന് പോലും സംശയിക്കപ്പെടുന്നു . ഒരു പൊതുവേദിയിൽ പ്രായ പരിധിപോലും മറന്ന് ലൈംഗിക ദാരിദ്ര്യ വിഷയങ്ങൾ ,സ്ത്രീ വിരുദ്ധത , റേപ് ജോക്ക്സ് , ബോഡി ഷെമിങ് , ഉൾപ്പടെ പച്ചയ്ക്ക് പറയുന്ന ആളുടെ പിന്നാലെ പായുന്ന യുവ തലമുറയെ തിരുത്തേണ്ടത് അത്യാവശ്യം ആണെന്ന് ഇദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു . കൂടാതെ വാളാഞ്ചേരിയിൽ നടന്ന ഉത്‌ഘാടന ആഭാസത്തിനു പബ്ലിക് നൂയിസൻസ് എന്ന പേരിൽ തൊപ്പിയ്ക്ക് എതിരെ സ്വമേധയാ നടപടി എടുക്കാത്ത വാളാഞ്ചേരി പൊലീസിന് എതിരെയും പരാതി നൽകും എന്ന് അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .