പാടാത്ത പൈങ്കിളി എന്ന സീരിയലിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വെള്ളിത്തിരയിൽ എത്തിയ നടൻ ആണ് സൂരജ് സൺ. എന്നാൽ സീരിയൽ പൂര്ണമാകുന്നതിനു മുൻപ് തന്നെ നടൻ ഇതിൽ നിന്നും പിന്മാറിയത് ആരാധകർക്ക് വളരെ സങ്കടം ഉണ്ടാക്കിയ വാർത്തകളിൽ ഒന്നായിരുന്നു. എന്നാൽ ഇപോൾ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് താരം. താൻ ജീവിതത്തിൽ പട്ടിണി ഇല്ലാതെ കഴിഞ്ഞത് ഒരാളുടെ ഉപകാരം കൊണ്ടായിരുന്നു എന്ന് താരം തന്നെ ഒരു കുറിപ്പുമായി എത്തുന്നു.

മുൻപ് തന്റെ അച്ഛനുമായി ഒരു പോസ്റ്റ്‌ പങ്കുവെച്ചരുന്നു. അതുപോലെ തന്നെ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരാളിനെ കുറിച്ച പറയുന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തനിക്കൊരു ജീവിതം തന്ന  ഡോക്ടർ സി എഛ് കുഞ്ഞഹമ്മദ് എന്ന വലിയ മനുഷ്യന്റെ വിയോഗത്തിൽ വിഷമിച്ചാണ് സൂരജ് ഈ കുറിപ്പ് പങ്കുവെച്ചത്. എന്റെ ജീവൻ തിരിച്ചു തന്ന വെക്തിയാണ് അദ്ദേഹം,അദ്ദേഹത്തെ ഞാൻ ഈശ്വരൻ ആയി ആണ് കാണുന്നത്.

എന്റെ നാലു വയസ്സിൽ എന്റെ നാവ് മുറിഞ്ഞുപോയിരുന്നു. കുറച്ചു ഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു,ആ  ഭാഗങ്ങൾ വെച്ച് അദ്ദേഹം തുന്നിക്കെട്ടി എന്റെ ജീവിതവും,സംസാരശേഷിയും തിരിച്ചു തന്ന ഒരു വലിയ മനുഷ്യൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ അമ്മ  വർക്ക് ചെയ്യ്തത്. പട്ടിണി ഇല്ലാതെ ഒരു പങ്കു കൊണ്ട് ജീവിച്ചത്  അദ്ദേഹത്തിന്റെ കൈകളിൽ നിന്നുമായിരുന്നു. അദ്ദേഹത്തിന്റെ മക്കളെ പോലെ തന്നെ എന്റെ ജീവിതവും ഉയരണം എന്ന ആഗ്രഹിച്ചിരുന്നു മനുഷ്യൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിനെ നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു സൂരജ് പറയുന്നു.