ഹേമ കമീഷൻ റിപ്പോർട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണം എന്ന് പൃഥ്വിരാജ്. ആ റിപ്പോർട്ട് നടപ്പിലാക്കിയില്ലെങ്കിൽ ആ നടപടി എന്തിനായിരിക്കുമെന്നു ചോദ്യം ഉണ്ടാകുമെന്നും താരം പറയുന്നു. ജോലി സാഹചര്യം മെച്ചപ്പെടുമെങ്കിൽ അത് നല്ലതാകും എന്നും നടൻ പറഞ്ഞു. ലൂസിഫർ സെറ്റിൽ വെച്ച് കമ്മീഷൻ വന്നു കാര്യങ്ങൾ ചോദിച്ചു അറിഞ്ഞിരുന്ന. തിരിച്ചും ഞാനും അവരോടു ചോദിച്ചു, റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് എനിക്ക് അറിയില്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശ്യം നിറവേറ്റപ്പെടണം.


പുതിയ ചിത്രമായ ‘ജനഗണമന’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക. സുരാജ് വെഞ്ഞാറമ്മൂട് പൃഥ്വിക്കൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നു.സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.


ചിത്രത്തിൽ ദ്രുവൻ, രാജ കൃഷ്ണമൂർത്തി, പശുപതി,അഴകം പെരുമാൾ, വിനോദ് സാഗർ, വിൻസി അലോഷ്യസ്,മിഥുൻ ,ഹരികൃഷ്‌ണൻ, വൈഷ്ണവി, വേണു ഗോപാൽ, ചിത്ര അയ്യർ, നിമിഷ ,ദിവ്യ കൃഷ്ണ ,രാജ്ബാബു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.