നിരവധി ആരാധകരുള്ള താരമാണ് ഭാവന.  നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനേത്രിയായി എത്തിയ താരം വിവാഹ ശേഷം പിന്നീട് കന്നഡ സിനിമയിൽ  നിന്നുമാണ് വീണ്ടും മലയാള സിനിമയിൽ എത്തിയത്. ഇപ്പോൾ തന്റെകടുത്ത ഒരു  ആരാധകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ നിഴലുപോലെ ഉള്ള ആരാധകൻ അയാൾ കന്നഡക്കാരൻ ആയിരുന്നു. അയാൾ അയാളുടെ കൈയിൽ ടാറ്റു ചെയ്യ്തിട്ടുണ്ട് അതും ഭാവന എന്നാണ് താരം പറയുന്നു.


കല്യാണം കഴിക്കുമ്പോള്‍ ഭാവന എന്ന പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാന്‍ പറഞ്ഞുവെന്നാണ് ഭാവന പറയുന്നത്പിന്നെയൊരു കന്നഡിഗനായ ആരാധകനുണ്ട്. എല്ലാ ലൊക്കേഷനിലും വരും. പക്ഷെ എന്നെ കാണാന്‍ വരുന്നതാണെന്ന് എനിക്കറിയില്ല. രണ്ട് മൂന്ന് ലൊക്കേഷനില്‍ കണ്ട് മുഖപരിചയം ഉണ്ടായിരുന്നു, പിന്നീട് അയാൾ ഞാൻ ബാംഗ്ലൂരിൽ ഉണ്ടെന്നുഅറിഞ്ഞു അവിടെ വന്നിരുന്നു,എന്നെ കണ്ടതും കരച്ചിലും കാലില്‍ വീഴലുമായി. എന്നെ കൂടെ നിര്‍ത്തണമെന്ന് പറഞ്ഞു. എന്ത് ജോലിയാണെങ്കിലും കുഴപ്പമില്ല, കൂടെ നിര്‍ത്തിയാല്‍ മാത്രം മതിയെന്ന് പറഞ്ഞു.
ആദം ജോണ്‍ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു ആണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രം. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരത്തിന് നിരവധി  സിനിമകൾ ആണ്  തേടി എത്തിയത്, അതുപോലെ ഇനിയും  വരാനുള്ളതും.