ഗംഗയിൽ കുളിക്കാൻ ഇറങ്ങിയ അങ്കിത് എന്ന 14 വയസ്സുകാരനെയാണ് മുതല കടിച്ചു കൊന്നത് . ബീഹാറിലെ വൈശാലി ജില്ലയിൽ രാഘോപൂർ ദിയാരയിലായിരുന്നു സംഭവം . കഴിഞ്ഞ ദിവസമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ സ്രാവ് കടിച്ചു കൊന്നത് . ഈജിപ്തിൽ ആയിരുന്നു സംഭവം നടന്നത് . കൂടെയുണ്ടായിരുന്ന പിതാവിന് മകനെ രക്ഷിക്കാൻ പോലും ആയില്ല .എന്നാൽ ഇവിടെ സംഭവത്തെ മറിച്ചായിരുന്നു .

കുട്ടിയെ കടിച്ചു കൊന്ന മുതലയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നദിയിൽ നിന്ന് വലിച്ചു കരയിലേക്ക് ഇടുകയും മുതലയെ അടിച്ചു കൊല്ലുകയും ചെയ്തു . പുതിയതായി വാങ്ങിയ വാഹനത്തിന്റെ പൂജയ്ക്ക് എത്തിയതായിരുന്നു അങ്കിത്തും കുടുംബവും .ഇതിനിടയിലായിരുന്നു കുട്ടി നദിയിൽ കുളിക്കാനിറങ്ങിയത് . കുളിച്ചു പൂജയ്ക്കായുള്ള വെള്ളം എടുക്കാൻ ആയിരുന്നു അന്കിത്തിന്റെ ഉദ്ദേശ്യം . എന്നാൽ അതിനു മുൻപ് തന്നെ കുട്ടിയെ മുതല ആക്രമിക്കുകയായിരുനിന്നു .

സുരക്ഷാ സംവിധാനങ്ങളോ മാറ്റ് മാര്ഗങ്ങളോ ഇല്ലാതെ അലക്ഷ്യമായി ആരും ഇനി അപകങ്ങളിൽ ചെന്ന് ചാടാതെ ഇരിക്കുക .