മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയെ അനുസ്മരിച്ചു കൊണ്ട് നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ. തന്റെ കുട്ടിക്കാലത്തു അച്ഛന്റെ ചുറ്റിനും കണ്ടിരുന്നു ഓരോരോ കൂട്ടുകാരും ഇപ്പോൾ അരങ്ങൊഴിഞ്ഞുകൊണ്ടിരിക്കുകയാണ് സങ്കടത്തോട് വിനീത് പറയുന്നു. അതുപോലെ ഇതൊക്കെ വലിയ നഷ്ട്ടം തന്നെയാണന്നും താരം പറയുന്നു. ഇന്നസെന്റ് എന്ന അതുല്യ കലാകാരനെ പറ്റി എന്തുപറയണമെന്നു അറിയില്ല, കുട്ടികാലം തൊട്ടു ഒരുപാടു കഥകൾ പറയുകയും കുടുകുടെ ചിരിപ്പിക്കുയും ചെയ്യ്ത മനുഷ്യൻ ആണ്.
അച്ഛന്റെയും,അമ്മയുടയും കല്യാണത്തിന് മുൻപേ ആലീസ് ആന്റിയുടെ വള വിറ്റു കാശ് കയ്യിൽ ഏൽപ്പിച്ചാണ് അദ്ദേഹം അച്ഛനെ തലശ്ശേരിക്ക് വണ്ടി കയറ്റിവിട്ടത് എന്ന് കേട്ടിട്ടുണ്ട് എന്റെ കുട്ടിക്കാലത്തു. അച്ഛന്റെ ചുറ്റും കണ്ടോണ്ടിരുന്ന ഓരോ ഓരോ സുഹൃത്തുക്കളും ഇപ്പോൾ അരങ്ങൊഴിയുകയാണ്.
ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടനമുക്കു മാത്രമാണ്.’’–വിനീത് ശ്രീനിവാസൻ പറഞ്ഞു.