മലയാളി പ്രേഷകരുടെ സുപരിചിതയായ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോൾ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന സന്തോഷ് വാർത്തയുമായി എത്തിയിരിക്കുകയാണ്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കുമെന്ന് വിൻസി പറയുന്നു. ഒരു മലയാളി കഥാപാത്രത്തെയാണ് താൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ സംഭാഷണം ഏലാം തന്നെ ഹിന്ദിൽ തന്നെയാണ്.


വലിയ ഒരു വെല്ലുവിളിയാണ് ഹിന്ദി പഠിച്ചെടുക്കുക എന്നത് എന്നാൽ അവർ അതിനെ സഹയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം സർ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ചിത്രത്തിന്റെ ക്യാമറാമാൻ മഹേഷ് റാണെ ആണ്. ‘സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് സിനിമകൾ ചെയ്യുന്നത്. മുപ്പത്തിഅഞ്ച് ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു നടി പറയുന്നു.


പുണെയിലും , ബോമ്ബയിലും ആയിരുന്നു സിനിമയുടെ ഷൂട്ടിങ്. ആദിവാസി പ്രശ്നങ്ങൾ കൂടി ചർച്ചയാകുന്ന സിനിമയാണ് ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’. ഇതൊരു ജീവചരിത്രസംബന്ധിയായ സിനിമ കൂടിയാണ്. തിയറ്റർ റിലീസ് ആണോ ഒടിടി ആണോ എന്നു പറയാറായിട്ടില്ല താരം പറയുന്നു