മലയാളത്തിൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോൾ താരം തന്റെ ജീവിതത്തിൽ പഠിച്ച പാഠങ്ങളേ കുറിച്ചും, തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു. സിനിമകളുടെ അളവുകോലിനു പുറത്തുള്ള ഒരു ആക്ടര്സ് ആണ് താൻ. അതിനെ എല്ലാം മറികടന്നാണ് താൻ ഇതുവരെയും എത്തിച്ചേർന്നത് , എന്റെ ആത്മവിശ്വാസം ആണ് എന്നെ ഓരോന്നും മറികടക്കാൻ സഹായിച്ചത് വിൻസി പറയുന്നു.

കോളേജ് പഠനകാലത്തു എനിക്കൊരു പ്രേമം ഉണ്ടായിരുന്നു, എന്നാൽ അധികനാൾ ഉണ്ടായില്ല ആ സമയം എന്റെ സുഹൃത്തുക്കൾ പോലും എന്നെ അവോയിഡ് ചെയ്യ്തിരുന്നു, അന്നത്തെ എന്റെ ഒറ്റപ്പെടൽ പിന്നീട് എനിക്ക് പാഠമായി മാറി. അതുകൊണ്ടാണ് എന്ത് പ്രശ്നം വന്നാലും ഞാൻ ധൈര്യമായി പോരാടും. ഒരു പ്രശ്നം വന്നാലും ഞാൻ സ്വയം പരിഹരിക്കും, ഒരു സമയത്തു ഞാൻ ഒരു തുറന്ന പുസ്തകം ആയിരുന്നു

ഒരാളെ ഇഷ്ട്ടപ്പെട്ടാൽ ഞാൻ അയാളെ പൂർണമായി വിശ്വസിക്കും, എന്നാൽ അത് ആപത്തിൽ ചെന്ന് ചാടും. നല്ല ഒരു കുട്ടിയെന്ന പേരെടുക്കക അതായിരുന്നു ഒരു സമയത്തു ഉണ്ടായ ലക്‌ഷ്യം. പക്ഷെ അത് വെറും പൊള്ളയാണ്ന്നു ഞാൻ തിരിച്ചറിഞ്ഞു വിൻസി പറയുന്നു. ഇനിയും താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം പദ്മിനി ആണ്, എന്നാൽ കുറച്ചു പ്രൊജെക്ടുകൾ ഇനിയും അണിയറയിൽ ഒരുങ്ങുകയാണ്.