അഭിനേതാക്കളെ കണ്ടത്താനുള്ള നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്ത് എത്തിയ നടിയാണ് വിന്‍സി. ഇതിനകം ശ്രദ്ധേയമായ വേഷങ്ങള്‍ വിന്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും വിന്‍സി നേടിയിരുന്നു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു  വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച ശേഷം എന്താണ് ജീവിതത്തില്‍ വന്ന മാറ്റം എന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ വിന്‍സി സംസാരിക്കുന്നത് . ഫിലിം കമ്പാനിയന്‍ സൌത്തിന്‍റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയിലാണ് വിന്‍സി ഈ കാര്യം തുറന്നു പറഞ്ഞത്. അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തീയറ്ററില്‍ ഓടിയില്ല.  അവാർഡ് കിട്ടുന്നത് വരെ ആ പടം ആളുകളിലേക്ക് എത്തിയിട്ടില്ലെന്നാണ് വിൻസി പറയുന്നത്

നെറ്റ്ഫ്ളിക്സിൽ വന്നിട്ട് പോലും ശ്രദ്ധിക്കപ്പെട്ടില്ലെന്നും കളിച്ച തിയേറ്ററിൽ പോലും പടത്തിന്റെ പോസ്റ്റർ ഇല്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും വിൻസി പറയുന്നു. അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ റിയാലിറ്റി ഇപ്പോഴും വീട്ടിലിരിക്കുകയാണ്. എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്.എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി – വിന്‍സി ഫിലിം കമ്പാനിയന്‍ സൌത്തിന്‍റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയില്‍ പറഞ്ഞു. മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രമാണ് വിന്‍സിയുടെ അടുത്തതായി റിലീസ് ആകാനുള്ള ചിത്രം. ഇന്ദ്രജിത്ത് ആണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിദ്യാ സാഗർ, വിൻസി അലോഷ്യസ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതെ സമയം വിൻസി അലോഷ്യസ് നായികയായെത്തുന്ന പഴഞ്ചന്‍ പ്രണയംഎന്ന ചിത്രത്തിന്റെ താരിലാരും റിലീസ് ചെയ്തിട്ടുണ്ട്.   തിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പഴഞ്ചന്‍ പ്രണയം ‘.

കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി ഡേവിഡ് രാജ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.  ചിത്രം ഈ മാസം 24 ന് തിയേറ്ററുകളില്‍ എത്തും. ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറായ ‘പഴഞ്ചന്‍ പ്രണയം ‘ നിര്‍മ്മിക്കുന്നത് വൈശാഖ് രവി, സ്റ്റാന്‍ലി ജോഷ്വാ എന്നിവരാണ് . ഇതിഹാസ, സ്‌റ്റൈല്‍, കാമുകി എന്നി ചിത്രങ്ങള്‍ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോണ്‍ട്രിബ്യൂട്ടറാണ്. സിനോജ് പി അയ്യപ്പനാണ് ടെക്നിക്കല്‍ ഹെഡ്. മികച്ച പ്രതികരണങ്ങളാണ് പഴഞ്ചന്‍ പ്രണയത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. അതേസമയം,പഴഞ്ചന്‍ പ്രണയത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കണ്ണൂര്‍ സ്‌ക്വാഡില്‍ റോണിക്കൊപ്പം വേഷമിട്ട അസീസ് നെടുമങ്ങാടും ഒരു മുഖ്യവേഷത്തില്‍ എത്തുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങള്‍ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍, ഷഹബാസ് അമന്‍, കാര്‍ത്തിക വൈദ്യനാഥന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവരാണ്.