നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം ഫെയ്സ്ബുക്ക്പേജിൽ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാർട്ടൂണും പോസ്റ്റ് ചെയ്തത്.2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്തെന്നും പല തവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ലഹരി നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നടി വെളിപ്പെടുത്തിയിരുന്നു.
പരാതിക്കാരിയായ നടിക്കെതിരേ വിജയ്ബാബു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഈ ലൈവ് വീഡിയോ വിജയ്ബാബുവിന് തന്നെ വിനയായി മാറുന്നതായാണ് വിലയിരുത്തല്‍. മാത്രമല്ല, വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്.രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി .തുടര്‍ന്നു മദ്യം നല്കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു.