തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങൾ ആണ് വിജയും അജിത്കുമാറും. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ രണ്ടു പേരുടേയും ചിത്രം  ഒരു പോലെ ഇറങ്ങുമ്പോൾ ഏറെ ആവേശത്തിൽ  ആകുമല്ലോ ആരാധകർ.അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ  ചിത്രമാണ് തുനിവ്. എന്നാൽ വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും.  എന്നാൽ  മികച്ച  പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്.

 

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍ നിന്ന് നേടിയത് 4.45 കോടി ആണ്. അതേസ്ഥാനത്ത് വിജയ് ചിത്രം വാരിസ് നേടിയിരിക്കുന്നത് 11.3 കോടിയും. ഏകദേശം മൂന്നിരട്ടിയോളം കൂടിയ മാര്‍ജിനിലാണ് വിജയ് ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് തന്നെ പറയാം.ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്.