പ്രേക്ഷക സ്വീകാര്യത നേടി തീയിട്ടറുകളിൽ മുന്നോട്ടു കുതിച്ചുയരുകയാണ് മാളികപ്പുറം എന്ന ചിത്രം. ഇപ്പോൾ ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ട് സംവിധായകൻ പത്മകുമാർ രംഗത്തെത്തി. ഇനിയും സൂപ്പർഹീറോ പദവിയിൽ എത്തും ഉണ്ണി മുകുന്ദൻ അതിനൊട്ടും സമയം ഇനിയും വേണ്ട അദ്ദേഹം പറഞ്ഞു. കഥയിലെ നായിക നായകകഥാപാത്രത്തിനു ഒരു ലക്‌ഷ്യം ഉണ്ട്. അതിനോടൊപ്പം എത്താൻ പ്രേക്ഷകർക്ക് സാദിക്കുമെന്നും പത്മകുമാർ പറയുന്നു. അതിനുത്തമ ഉദാഹരണം ആണ് ഉണ്ണി മുകുന്ദന്റെ മാളിക പുറം.


എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്യെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവൾ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല  സംവിധയകാൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവിനെയും കൂടിയാണ്.

ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോയ്ക്കും വേണു സാറിനും അങ്ങനെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് മൊത്തം എന്റെ അഭിനന്ധനകൾ. ഒപ്പം സൂപ്പര്താരങ്ങളുടെ പദവിയിലേക്ക് ഒട്ടും താമസിക്കാതെ എത്തുന്ന എന്റെ ഉണ്ണി മുകുന്ദനും ഞാൻ ഒരായിരം ഭാവുകങ്ങൾ നേരുന്നു പത്മകുമാർ പറയുന്നു.