മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് ഉണ്ണി മുകന്ദൻ, താൻ ഈ മേഖലയിൽ എത്തപെട്ടപ്പോൾ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് താരം മുൻപും പറഞ്ഞിരുന്നു, എന്നാൽ തനിക്കു ഒരു നിരാശ സംഭവിച്ചപ്പോൾ താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നു നടൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോൾ താൻ താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുകളിൽ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നു താരത്തിന്റെ ഒരു സുഹൃത്തു പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിച്ചിരിക്കുകയാണ് നടൻ
അന്ന് താന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പറഞ്ഞ ജെയ്സല്‍ എന്ന സുഹൃത്ത് കല്യാണം കഴിഞ്ഞ കപ്പിള്‍ ആയിട്ടായിരുന്നു. അവര്‍ താഴെ റൂമിലും തങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്,അവിടെ നിൽകുമ്പോൾ ആണ് താൻ സിനിമക്ക് വേണ്ടി ശ്രമിച്ചിരുന്നത് നടൻ പറയുന്നു.
അങ്ങനെ ഒരിക്കല്‍ സംസാരിക്കുന്നതിന് ഇടയില്‍ ജെയ്സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്സലിന് താന്‍ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവന് ഒരുപാട് കഷ്ടതകളില്‍ നിന്ന് വന്നതാണ്,അന്ന് 24 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ കരിയർ ഇനിയും എങ്ങനെ എന്നുള്ള ചോദ്യം എന്റെ മുന്നിൽ നിന്നപ്പോൾ അന്ന് അങ്ങനെ ആത്മഹത്യെ കുറിച്ച് ചിന്തിച്ചു പോയതാണ് നടൻ പറയുന്നു.