മലയാളികളുടെ സ്വകര്യ അഹങ്കാരം എന്ന് പറയാവുന്ന ഒരു നടനാണ് ടോവിനോ തോമസ്, ഇപ്പോൾ താരം പാൻ ഇന്ത്യൻ താരമായ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നത്, താരങ്ങള്‍ക്കിടയിലെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ,നിങ്ങൾ മനസില്‍ കാണുന്നത് പോലെയല്ല അഭിനേതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുന്നത്. അതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നിങ്ങള്‍ ചിലപ്പോള്‍ അഭിനേതാക്കളുടെ പേര് പറഞ്ഞ് തല്ലുകൂടുന്നുണ്ടാകാം. അത് നിങ്ങളുടെ അറിവില്ലായ്‍മ
ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ക്ക് പങ്കുവെക്കാന്‍ വേറെ കുറേ കാര്യങ്ങളുണ്ടാകും,ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ കാണുന്നതാണ് ദുല്‍ഖറിനെ. അന്നേ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നും താരം പറയുന്നു , അതുപോലെ അജയന്റെ രണ്ടാം മോഷണത്തില്‍ മണിയനായി എന്നെ ആദ്യം കാണുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.ഞങ്ങൾ തമ്മിൽ നല്ല സൗഹൃദ൦ ഉണ്ട് നടൻ പറഞ്ഞു അല്ലാതെ നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ ദുൽഖറിന്റെ ഒരു സിനിമ ഹിറ്റായെന്ന് കരുതി അങ്ങനെ അസൂയപ്പെടുന്നവരല്ലാ ആരും ടോവിനോ പറയുന്നു
നമ്മളാരും മറ്റുള്ളവരുടെ പരാജയം കൊണ്ട് വിജയിക്കണം എന്നു കരുതുന്നവരല്ല എന്നും മറ്റൊരാളുടെ പരാജയം കൊണ്ട് എത്ര നാള്‍ വിജയിക്കാനാകും എന്നും സ്വന്തം കഴിവ് കൊണ്ട് വേണം വിജയിക്കാൻ, സിനിമക്ക് പുറത്തു ഫാൻസുകാർ തമ്മിൽ നടത്തുന്ന വാക്പോരുകളൊന്നും തന്നെ നായകന്മാർക്കിടയിൽ ഇല്ല, സിനിമയിലെ പോലെ നടന്മാർ വാഴക്കാണെന്നു നിങ്ങളുടെ തോന്നൽ മാത്രമാണ് ടോവിനോ പറയുന്നു