ഒരുപാട് കണ്ടു പഴകിയ പൊലീസ് അന്വേഷണ കഥകളിൽ നിന്നും മാറിയ ഒരു ക്രൈം ത്രില്ലര്‍ ആണ് ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൽ കണ്ടെത്തും’ എന്ന ചിത്രം. ആദ്യാവസാനം വരെ പ്രേക്ഷകരെ എൻഗേജ് ചെയ്യിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത് ഇത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും, രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിക്കുന്നതാണ് കഥയുടെ ഇതിവൃത്തം, ചിത്രത്തിൽ ടോവിനോ എസ് ഐ ആനന്ദ് നാ രായണൻ എന്ന പോലീസ ഓഫീസർ ആയിട്ടാണ് എത്തുന്നത്. ഈ ചിത്രത്തിൽ ഇന്ദ്രൻസ്ന്റെ കൃഷ്ണൻ ഉണ്ണി, ഷമ്മി തിലകൻ അവതരിപ്പിക്കുന്ന സാദാനന്ദൻ വളരെ ശ്രെദ്ധ ആകുന്ന ഒന്ന് തന്നെയാണ്
ആനന്ദ് നാരായണന്റെ നേതൃത്വത്തിലുള്ള കേസന്വേഷണങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം ത്രില്ലിങ്ങും എൻഗേജങ്ങും ആയിട്ടുള്ള നിമിഷങ്ങൾ ആണ് നൽകുന്നത് . അമാനുഷികത ഒട്ടുമില്ലാത്ത വലിയ രക്തചൊരി ച്ചലുകളോ ,സൈക്കോ വില്ലന്മാരോ ഒന്നുമില്ലാത്ത ഒരു പക്കാ പൊലീസ് കഥ എല്ലാ രീതിയിലും പ്രേക്ഷകർക്ക് കണക്ടാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് ,ഒരു പെൺകുട്ടിയുടെ തിരോധാനത്തിൽ നിന്നും ആരംഭിച്ച് മുന്നോട്ടു പോകുന്ന സിനിമ, അവസാനിക്കുന്നത് മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കൊണ്ടാണ്. എൺപതുകളിലും തൊണ്ണൂറുകളിമായാണ് കഥ നടക്കുന്നത് .
ടൊവിനോയുടെ നടത്തവും, നോട്ടവുമെല്ലാം ശരിക്കും ഒരു പൊലീസ് ഓഫീസറെ പോലെ ആയിരുന്നു ചിത്രത്തിൽ ,. മിതമായ പ്രകടനം ആവശ്യമായ റോൾ ആയതിനാൽ അതിനെ ഒട്ടും ലൗഡ് ആക്കാതെ ടൊവിനോ ഭംഗിയാക്കിആക്കി തന്നെ അഭനയിച്ചിട്ടുണ്ട്, ടോവിനോ ഉൾപടെ എല്ലാവരും നല്ല രീതിയിലാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്,.തീ യറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്