അർബുദത്തോട് പൊരുതിയ സ്റ്റെഫി തോമസ്   എന്ന പെൺകുട്ടിയാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് . കോട്ടയം കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി കണക്കാരിനോട് പൊരുതി ജീവിക്കുന്ന വ്യക്തിയാണ് . വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും തന്റെ യഥാർത്ഥ രൂപത്തിൽ തന്നെ ഒരു മണവാട്ടിയെപോലെ ഒരുങ്ങണം എന്നായിരുന്നു സ്റ്റെഫിയുടെ ഏറ്റവും വല്യ ആഗ്രഹം .

ഒരിക്കലെങ്കിലും വിവാഹ വസ്ത്രം ധരിച്ച ഫോട്ടോഷൂട് നടത്തണം എന്ന സ്റ്റെഫിയുടെ ആഗ്രഹം ആണ് ഇപ്പോ സഫലമായിരിക്കുന്നത് . ഫോട്ടോഗ്രാഫറും സുഹൃത്തും ആയ ബിനു ആണ് ഈ സ്വപ്നം സാക്ഷാത്കരിച്ചു നൽകിയത് . വെള്ള ഗൗൺ അണിഞ്ഞു കയ്യിൽ ബൊക്കെയും പിടിച്ച മാലാഖയപോലെ സ്റ്റെഫി ഒരുങ്ങിയത് കണ്ടാൽ കല്യാണപ്പെണ്ണ് ആണെന്നെ പറയു . ഒരു വധുവിന്റെ എല്ലാ സന്തോഷവും ആ മുഖത്തു ഉണ്ടായിരുന്നു .

 

അണ്ഡശയത്തിൽ  ഉണ്ടായ അർബുദത്തെ തുടർന്ന്  ഗർഭപാത്രം നീക്കം ചെയ്തിരുന്നു . രോഗം ശമിച്ച സ്റ്റെഫി ജീവിതത്തിലേക്ക് തിരിച്ചു വരികയും വിവാഹത്തിന്റെ പടിവാതിൽ എത്തുകയും ചെയ്തപ്പോളെക്കും വീണ്ടും സ്റ്റെഫി അർബുദത്തിന്റെ പിടിയിലായി . ഇനിയൊരിക്കലും രോഗം ഭേദമാകില്ല എന്നറിഞ്ഞതോടെ വിവാഹം പോലും വേണ്ട എന്ന് വെച്ച് . എന്നാലും മണവാട്ടിയെപോലെ അണിഞ്ഞൊരുങ്ങുക എന്നൊരു മോഹം മനസ്സിൽ ബാക്കിയായിരുന്നു .