ദക്ഷിണേന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം സലൂണ്‍ ശൃംഖലകളില്‍ ഒന്നായ വെര്‍വ് സലൂണിന്റെ കേരളത്തിലെ ആദ്യ ഔട്ട് ലെറ്റ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം കച്ചേരിപ്പടിയിലെ ദി ക്രാഫ്റ്റ് ഗാര്ഡന് മാള്‍ പ്ലാസയിലെ സലൂണിന്റെ ഉദ്ഘാടനം സിനിമാതാരം മഡോണ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അറിയപ്പെടുന്ന അന്തര്‍ദേശീയ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പരിചയ സമ്പന്നരായ ജീവനക്കാരുടെ നേതൃത്വത്തില്‍ പുരുഷന്മാര്, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്കു ഇന്റര്‍നാഷണല്‍ സ്റ്റാന്േറര്ഡിലുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
ഹെയര്‍, സ്കിന്‍ കണ്‍സള്‍ട്ടേഷനുകള്‍, മേക്ക് ഓവര്‍ പ്രോഗ്രാമുകള്‍, പ്രത്യേക പരിപാടികള്‍ക്കുള്ള മേക്കപ്പ്, കേരസറ്റസ് ഹെയര്‍ അനുഷ്ഠാനങ്ങള്‍ പോലുള്ളവയുടെ പ്രത്യേക പരിചരണം, ഐലാഷ് എക്സ്റ്റന്‍ഷനുകള്‍, ഫ്രഞ്ച് ബാലയേജ്, ഹെയര്‍ ഗ്ലോസിംഗ്, കേര സ്റ്റസ് ഫ്യൂസിയോ ഡോസ്, പുരുഷന്മാര്ക്ക് എക്സ്പ്രസ് ബാര്‍ബറിംഗ് എന്നിവയുടെ മികച്ച സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ ആനുകൂല്യങ്ങളും, പരിഗണനകളും ലഭിക്കുന്ന പ്രത്യേക അംഗത്വ പ്രോഗ്രാമും ലഭ്യമാണ്.